ഗൂഗിളിന്‍റെ തലപ്പത്ത് വീണ്ടും ഇന്ത്യൻ വംശജൻ; ചീഫ് ടെക്നോളജിസ്റ്റായി പ്രഭാകർ രാഘവനെ നിയമിച്ചു

GOOGLE NEW CTO

തലപ്പത്ത് ഇന്ത്യൻ വംശജരുടെ ആധിപത്യം തുടരുന്ന സിലിക്കൺ വാലിയിൽ നിന്നും പുതിയ ഒരു നിയമന വാർത്ത കൂടി. ഗൂഗിളിന്റെ ചീഫ് ടെക്നോളോജിസ്റ് ആയിട്ടാണ് ഇത്തവണ ഒരു ഇന്ത്യൻ വംശജൻ എത്തുന്നത്. കമ്പനിയിൽ ദീർഘകാലമായി സെർച്ച് ആന്റ് ആഡ്സ് മേധാവിയായിരുന്ന പ്രഭാകർ രാഘവനെ (64) യാണ് ചീഫ് ടെക്നോളജിസ്റ്റായി നിയമിച്ചിരിക്കുന്നത്. പുതിയ മാറ്റം സംബന്ധിച്ച് ഇന്ത്യൻ വംശജനായ ഗൂഗിൾ സി.ഇ.ഒ സുന്ദർപിച്ചൈ ജീവനക്കാർക്ക് മെമ്മോ അയച്ചു. കരിയറിൽ വലിയ കുതിപ്പ് നടത്താനുള്ള സമയമാണിതെന്ന് പ്രഭാകർ തീരുമാനിച്ചു. പുതിയ റോളിൽ അദ്ദേഹം എനിക്കൊപ്പമുണ്ടാകും – എന്നാണ് നേതൃമാറ്റത്തെ കുറിച്ച് സുന്ദർ പിച്ചൈ ബ്ലോഗിൽ കുറിച്ചത്.

ALSO READ; പോത്തന്‍കോട് നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തില്‍ കുഴിച്ചിട്ട നിലയില്‍

ഇന്ത്യക്കാരനായ പ്രഭാകർ രാഘവൻ 2021ലാണ് ടെക് ഭീമനായ ഗൂഗിളിൽ എത്തുന്നത്. യാഹൂവിൽ നിന്നായിരുന്നു അദ്ദേഹത്തിന്‍റെ വരവ്. ഗൂഗിൾ ആപ്സ്, ഗൂഗിൾ ക്ലൗഡ്,മാനേജിങ് എൻജിനീയറിങ്, പ്രോഡക്റ്റ്സ്, യൂസർ എക്സ്പീരിയൻസ് എന്നിവയുടെ മേൽനോട്ടമായിരുന്നു ഇദ്ദേഹത്തിന്. അതിനു ശേഷം ജിമെയിൽ ടീമിനും നേതൃത്വം നൽകി. മുൻകാലത്തെ എഐ പ്രോഡക്റ്റുകളായ സ്മാർട്ട് റി​പ്ലെ, സ്മാർട്ട് കംപോസ് എന്നിവക്കും നേതൃത്വം നൽകി. 2018ൽ അദ്ദേഹം ഗൂഗ്ൾ സെർച്ചിന്റെ വൈസ് പ്രസിഡന്റായി ചുമതലയേറ്റു.

ALSO READ; യെമനിൽ യുഎസ്-യുകെ സഖ്യം വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്

നിക്ക് ഫോക്സാണ് പുതിയ സെർച്ച് മേധാവി. പ്രഭാകർ രാഘവന്റെ കീഴിൽ പ്രവർത്തിച്ച പരിചയമുള്ളയാളാണ് നിക്ക്. സെർച്ച്, പരസ്യങ്ങൾ, വാണിജ്യ ഉൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടുന്ന ഗൂഗിളിന്റെ നോളജ് ആൻഡ് ഇൻഫർമേഷൻ വിഭാഗത്തെ നയിക്കുക നിക്ക് ആയിരിക്കും. എഐ മത്സരത്തിനിടെ കൂടുതൽ വേഗത്തിൽ നീങ്ങാൻ ഗൂഗിൾ ജീവനക്കാരെ പുനഃസംഘടിപ്പിക്കുന്നതിനിടയിലാണ് നേതൃതലത്തിലെ മാറ്റം എന്നതും ശ്രദ്ധേയമാണ്. മൈ​​ക്രോസോഫ്റ്റ്, ഓപൺ എ.ഐ, സ്റ്റാർട്ടപ്പുകളായ പെർപ്ലെക്സിറ്റി എന്നിവയിൽ നിന്നും ഗൂഗിൾ കടുത്ത മത്സരമാണ് നേരിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News