സെക്യൂരിറ്റി ക്രമീകരണങ്ങളിൽ പുതിയ മാറ്റവുമായി ഗൂഗിൾ ക്രോം. ഗൂഗിൾ ഇനി ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷിതമാകും. ഇതിന്റെ ഭാഗമായി ഡെസ്‌ക്‌ടോപ്പുകളിലെ സുരക്ഷാ പരിശോധനകൾ ഇപ്പോൾ സ്വയമേവ പ്രവർത്തിക്കുമെന്നും ക്രോമിൽ സൂക്ഷിച്ചിരിക്കുന്ന പാസ്സ്‌വേഡുകൾ മോഷ്ടിക്കപ്പെടുന്നുണ്ടെങ്കിൽ അത് ഉപഭോക്താക്കളെ അറിയിക്കുമെന്നും ഗൂഗിൾ പ്രഖ്യാപിച്ചു. ഇതോടെ കമ്പനികൾ ഉപഭോക്താക്കളെ ട്രാക്ക് ചെയ്യുന്ന രീതിക്കും ഗൂഗിൾ വിലങ്ങിട്ടു. ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കുന്ന തേർഡ് പാർട്ടി കുക്കീസ് ഗൂഗിൾ ക്രോം നിർത്തലാക്കി. ഇതിനായി പുതിയ ട്രാക്കിങ് പ്രൊട്ടക്ഷൻ ഫീച്ചർ ഗൂഗിൾ ക്രോം ബ്രൗസറിൽ അവതരിപ്പിച്ചു.
Also Read; യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചിനെതിരെ കേസ്; ഷാഫി പറമ്പില്‍ ഒന്നാം പ്രതി
ക്രോമിന്റെ മൊത്തം ഉപഭോക്താക്കളിൽ ആകെ ഒരു ശതമാനത്തിലേക്ക് മാത്രമാണ് ഈ ഫീച്ചർ ആദ്യമെത്തുന്നത്. ഈ വർഷം അവസാനത്തോടെ ആഗോളതലത്തിൽ എലാ ഉപഭോക്താക്കളിലേക്കും ഗൂഗിൾ ഈ മാറ്റങ്ങളെത്തിക്കും. ഈ ഫീച്ചർ ലഭ്യമാകുന്ന ഉടൻ തന്നെ ഗൂഗിള്‍ ക്രോം ഉപഭോക്താക്കള്‍ക്ക് അറിയിപ്പ് നല്കും. തേർഡ് പാർട്ടി കുക്കീസിനെ വിലക്കുന്നതോടെ വിലക്കുന്നതോടെ ഉപഭോക്താക്കൾക്ക് കൂടുതൽ പ്രൈവസി ലഭ്യമാകും.
Also Read; അതിമനോഹരം; പുതിയ ഹോളിഡേ ഹോം പരിചയപ്പെടുത്തി വിരാട് കോഹ്‌ലി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here