പുതിയ എഐ ഫീച്ചറുമായി ഗൂഗിള്‍. ഉപയോക്താവിന്റെ ഇഷ്ടത്തിനനുസരിച്ച് പ്രധാന വാർത്തകൾ ഓഡിയോ രൂപത്തില്‍ അവതരിപ്പിക്കുന്ന ഫീച്ചറാണിത്. ‘ഡെയ്ലി ലിസൺ’ എന്ന ഈ എ ഐ ഫീച്ചർ ഉപയോക്താവിന്റെ ന്യൂസ് സെർച്ച് ഹിസ്റ്ററിയും ഡിസ്കവര് ഫീഡ് ആക്റ്റിവിറ്റിയും മനസിലാക്കി പുതിയ വാർത്തകളുടെ ഓഡിയോകള്‍ ഗൂഗിള്‍ ലഭ്യമാക്കുക. അഞ്ച് മിനിറ്റ് ആയിരിക്കും ദൈർഘ്യമുള്ളത്. നിലവിൽ യു.എസിലാണ് പുതിയ ഫീച്ചര്‍ ഗൂഗിള്‍ ലഭ്യമാക്കിയിരിക്കുന്നത്.
റിവൈന്‍ഡ്, പ്ലേ, പോസ്, മ്യൂട്ട് തുടങ്ങിയ ഓപ്ഷനുകള്‍ ഈ ഓഡിയോ ഫീച്ചറിലുണ്ടാകും. എ ഐ യുടെ സഹായത്തോടെ ടെക്സ്റ്റ് രൂപത്തിലുള്ള വാര്‍ത്തകള്‍ ഓഡിയോയാക്കി മാറ്റുന്ന ഫീച്ചറാണിത്. ഒരു വാർത്താ പോഡ്കാസ്റ്റിന് സമാനമാണ് ഈ ഫീച്ചർ. ആന്‍ഡ്രോയ്ഡ്, ഐഒഎസ് യൂസര്‍മാര്‍ക്ക് അമേരിക്കയില്‍ ഈ പുതിയ ഗൂഗിള്‍ ഫീച്ചർ കിട്ടും.
അടുത്തിടെ ഗൂഗിൾ ഫോട്ടോസ് സ്വയം ക്രിയേറ്റ് ചെയ്യുന്ന മെമ്മറിസ് എഡിറ്റ് ചെയ്യാനുള്ള പുതിയ ഫീച്ചർ ഗൂഗിള്‍ അവതരിപ്പിച്ചിരുന്നു. ഇതിനായി ഗൂഗിൾ ഫോട്ടോ ആപ്പ് ഓപ്പണാക്കുക. സ്ക്രീനിന്റെ മുകളിലുള്ള മെമ്മറിസ് ടാപ്പ് ചെയ്യുക. എഡിറ്റ് ചെയ്യേണ്ട മെമ്മറി സെലക്ട് ചെയ്യുക. ആവശ്യമുള്ള ഫോട്ടോയും വീഡിയോയും ചേര്‍ത്ത് റീഅറേഞ്ച് ചെയ്യാം.ആകർഷകമായ ക്യാപ്ഷൻ, ഡിസ്ക്രിപ്ഷൻ എന്നിവ നല്കി വിവിധ പ്ലാറ്റ്ഫോമുകളില്‍ ഇത് ഷെയര്‍ ചെയ്യാനും പറ്റും.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here