സിനിമ ടിക്കറ്റ് മുതൽ വിമാന ടിക്കറ്റ് വരെ സൂക്ഷിക്കാം; ഉപയോഗിക്കാം ഗൂഗിൾ വാലറ്റ്

ഗൂഗിളിന്റെ പുതിയ സേവനമായ ഗൂഗിൾ വാലറ്റ് എങ്ങനെ ഉപയോഗിക്കാം എന്ന സംശയത്തിലാണ് ഉപഭോക്താക്കളെല്ലാം. ടിക്കറ്റുകൾ ഡിജിറ്റൽ കാസർഡുകൾ എന്നിവ സൂക്ഷിക്കാവുന്ന ഒരു ആപ്ലിക്കേഷനായാണ് ഗൂഗിൾ വാലറ്റ് ഇന്ത്യയിൽ പരിചയപ്പെടുത്തിയിരിക്കുന്നത്. ഗൂഗിൾ പേ ഉപയോഗിക്കുന്നവർക്ക് സൗജന്യമായി ഗൂഗിൾ വാലാട്ടിന്റെ സേവനം ലഭിക്കുന്നതാണ്.

Also Read: തന്റെ ആ ചിത്രങ്ങള്‍ വീണ്ടും കാണുമ്പോള്‍ ഇത്രയും അഭിനയിക്കണമായിരുന്നോ എന്ന് ചിന്തിക്കും: ഫഹദ് ഫാസില്‍

നിലവിൽ 80 രാജ്യങ്ങളിൽ ലഭിക്കുന്ന ഗൂഗിൾ വാലറ്റ് സേവനത്തിലൂടെ സിനിമ ടിക്കറ്റ്, ഇവന്റ് ടിക്കറ്റ്, ബോർഡിങ് പാസ്, മെട്രോ ടിക്കറ്റ് എന്നിവയും സൂക്ഷിക്കാവുന്നതാണ്. വോലറ്റ് സേവനത്തിനായി എയർ ഇന്ത്യ, ഇൻഡിഗോ, ഫ്ലിപ്കാർട്, കൊച്ചി മെട്രോ, പൈൻ ലാബ്സ്, പിവിആർ ഐനോക്സ് എന്നിവയുമായും ഗൂഗിൾ സഹകരണം പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read: ചോരക്കൊതിയില്‍ വീണ്ടും ഇസ്രയേല്‍; ഗാസയിലെ അല്‍ ഷിഫ ആശുപത്രിയില്‍ വീണ്ടും കൂട്ടകുഴിമാടം, കണ്ടെത്തിയത് അഴുകിയ തലയില്ലാത്ത മൃതദേഹങ്ങള്‍

ഗൂഗിൾ പ്ലെയ്സ്റ്റോറിലൂടെ ഗൂഗിൾ വാലറ്റ് എന്ന് തിരഞ്ഞ് നമുക്ക് ആപ്പ് ഡൌൺലോഡ് ചെയ്യാവുന്നതാണ്. ഗൂഗിൾ പേയുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ എളുപ്പത്തിൽ തന്നെ ലോഗിൻ ചെയ്ത് ഗൂഗിൾ വാലറ്റ് ഉപയോഗിക്കാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News