ആൻഡ്രോയിഡ് കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സപ്പോർട്ട് അവസാനിപ്പിക്കുവാൻ നീക്കവുമായി ഗൂഗിൾ. ആൻഡ്രോയിഡ് ഡെവലപ്പേഴ്‌സ് ബ്ലോഗിലെ ഔദ്യോഗിക പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2023 ഓഗസ്റ്റ് മുതലാണ് കിറ്റ്കാറ്റിനായുള്ള ഗൂഗിൾ പ്ലേ സേവനങ്ങൾ അപ്‌ഡേറ്റുകൾ നിർത്തലാക്കുമെന്ന് പറയുന്നത്.മികച്ച ഉപയോക്തൃ സേവനത്തിനും സുരക്ഷയ്ക്കുമായി ഗൂഗിൾ അതിന്റെ ആൻഡ്രോയിഡ് ഒഎസിന്റെ പുതിയതും കൂടുതൽ സുരക്ഷിതവുമായ പതിപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലാണ് ഈ തീരുമാനം. സജീവമായ ഉപകരണങ്ങളുടെ എണ്ണം കുറയുകയും ഒരു ശതമാനത്തിൽ താഴെയാകുകയും ചെയ്തു എന്നതാണ് ഈ നീക്കത്തിന് പിന്നിലെ പ്രാഥമിക കാരണമായി ഗൂഗിൾ ചൂണ്ടിക്കാണിക്കുന്നത്.
ALSO READ: ചൈനയുടെ പുതിയ വിദേശകാര്യമന്ത്രിയായി വാങ് യി ചുമതലയേക്കും
2013ൽ പുറത്തിറങ്ങിയ ആൻഡ്രോയിഡ് കിറ്റ്കാറ്റ് അക്കാലത്ത് കാര്യമായ ജനപ്രീതി നേടിയ ഒന്നായിരുന്നു. കിറ്റ്കാറ്റ് ഒ എസിൽ പുതിയ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട സുരക്ഷയും മെച്ചപ്പെടുത്തലുകളും ഇനി സപ്പോർട്ട് ചെയ്യാനാകില്ലെനന്നായ് ഗൂഗിൾ വ്യക്തമാക്കുന്നത്.
ALSO READ: കാര്‍ഗില്‍ യുദ്ധവിജയത്തിന് ഇന്ന് 24 വയസ്
ഉപയോക്താക്കൾക്ക് ഇനി മുതൽ അവരുടെ ആൻഡ്രോയിഡ് ഉപകരണങ്ങൾ പുതിയ പതിപ്പിലേക്ക് അപ്‌ഗ്രേഡ് ചെയ്യണമെന്നാണ് ഗൂഗിളിന്റെ നിർദേശം. ഇതിലൂടെ ഉപയോക്താക്കൾക്ക് ഏറ്റവും പുതിയ ഫീച്ചറുകളും ബഗ് പരിഹാരങ്ങളും ലഭിക്കും. കൂടാതെ ആൻഡ്രോയിഡ് സേവനങ്ങൾ തുടർന്നും ഉപയോഗിക്കാനാകും. ഇപ്പോഴും ആൻഡ്രോയിഡ് കിറ്റ്കാറ്റ് ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് അവരുടെ ഫോൺ അപ്‌ഗ്രേഡ് ചെയ്യുകയോ ഏറ്റവും പുതിയ ആൻഡ്രോയിഡ് പതിപ്പുകൾ പിന്തുണയ്ക്കുന്ന പുതിയ സ്‌മാർട്ട്‌ഫോൺ വാങ്ങുന്നതോ നന്നായിരിക്കുമെന്നാണ് ഗൂഗിൾ പറയുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here