അയൺ മാന്റെ ജാർവിസ് എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കോമിക് ഫാൻസിന് സുപരിചിതമാണ് ഇതാ ‘ജാർവിസ്’ നമ്മളിലേക്ക് എത്തുന്നു. അയൺമാന്റെ ജാർവിസ് അല്ല ഗൂഗിളാണ് ഈ പുതിയ ജാർവിസിനെ അവതരിപ്പക്കുന്നത്. ഗൂഗിളിന്റെ ‘പ്രോജക്റ്റ് ജാർവിസ്’ ഡിസംബറിൽ അവതരിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ദ ഇൻഫർമേഷൻ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കമ്പ്യൂട്ടർ സ്ക്രീനിൽ ദൃശ്യമാകുന്നതിൻ്റെ സ്ക്രീൻഷോട്ടുകൾ വിശകലനം ചെയ്തുകൊണ്ട് വെബ്പേജുകൾ ടൈപ്പുചെയ്യുക, ക്ലിക്ക് ചെയ്യുക, നാവിഗേറ്റ് ചെയ്യുക എന്ന പ്രവർത്തികൾ ചെയ്യുന്ന ഡിജിറ്റൽ അസിസ്റ്റന്റിനെ പോലെ സാങ്കേതികവിദ്യയുടെ പ്രിവ്യൂ ഡിസംബറിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട് പറയുന്നത്.
Also Read: ഹാക്കിങ് അറിയാമോ? ആപ്പിളിൽ നിന്നും 8 കോടി ‘അടിച്ചു മാറ്റാം’
ഗൂഗിളിൻ്റെ ചാറ്റ്‌ബോട്ട് മോഡലായ ജെമിനി എഐ യുടെ അപ്ഡേഷനും ഡിസംബറിൽ ഉണ്ടാകുമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. ക്രോമിൽ മാത്രം പ്രവർത്തിക്കുന്നതാണ് പ്രോജക്റ്റ് ജാർവിസ് ഇത് മൊബൈലിന് വേണ്ടിയാണോ ഡെസ്ക്ടോപ്പിന് വേണ്ടിയാണോ തയ്യാറാക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നില്ല.
ഗൂഗിൾ മീറ്റ്, ഫോട്ടോസ് തുടങ്ങിയ ആപ്പുകളിലേക്ക് ജെമിനി എഐയുടെ പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ടെന്നും. പുതിയ ഭാഷകൾ ഉൾപ്പെടുത്തി ജെമിനിയുടെ ഭാഷാ കഴിവുകൾ വികസിപ്പിച്ചതായും പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നുണ്ട്. എഐ ഗവേഷണ കമ്പനിയായ ആന്ത്രോപിക് അവരുടെ ക്ലോഡ് എഐ അപ്‌ഡേറ്റ് ചെയ്ത പതിപ്പ് പുറത്തിറക്കിയതിന് പിന്നാലെയാണ് ജാർവിസിനെ അവതരിപ്പിക്കാനുള്ള ഗൂഗിളിന്റെ നീക്കം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here