ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ആഗോള ടെക് ഭീമനായ ഗൂഗിള്‍ നിരവധി ജീവനക്കാരെ പിരിച്ചുവിട്ടു. പൈത്തണ്‍ സെക്ഷനിലെ മുഴുവന്‍ ജീവനക്കാരെയും പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ട്. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് കമ്പനി നടപടിയെടുത്തത്.
പൈത്തണ്‍ സെക്ഷനില്‍ നിലവില്‍ ഉണ്ടായിരുന്ന ജീവനക്കാരെ ഒഴിവാക്കി കുറഞ്ഞ ചെലവില്‍ ആളുകളെ നിയമിക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു പദ്ധതി. പൈത്തണ്‍ സെക്ഷനില്‍ അമേരിക്കയ്ക്ക് വെളിയില്‍ നിന്ന് കുറഞ്ഞ ചെലവില്‍ ആളുകളെ നിയമിക്കാനാണ് കമ്പനി തീരുമാനമെടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പിരിച്ചുവിടുന്നതിനെതിരെ ജീവനക്കാരുടെ ഇടയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. രണ്ടു പതിറ്റാണ്ട് കമ്പനിക്ക് വേണ്ടി പ്രവര്‍ത്തിച്ച ശേഷം പിരിച്ചുവിടാന്‍ നടപടിയെടുക്കുന്നത് അനീതിയാണെന്നാണ് ജീവനക്കാരില്‍ ചിലര്‍ പറയുന്നത്.
റിയല്‍ എസ്റ്റേറ്റ്, ധനകാര്യ മേഖലകളിലെ ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെയാണ് പൈത്തണ്‍ സെക്ഷനിലും ആളുകളെ ഒഴിവാക്കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here