വഴി തെറ്റാതിരിക്കാൻ ഗൂഗിൾ മാപ്പിൻ്റെ സഹായം തേടിയവർ വഴിയിൽ കുടുങ്ങി. ഗൂഗിൾ മാപ്പ് പറഞ്ഞത് അനുസരിച്ച് വാഹനം തിരിച്ചതും പടിക്കെട്ടിലാണ് കയറിയത്. വാഹനം കുടുങ്ങുകയും ചെയ്തു. കേരളത്തിലാണ് സംഭവം.
ഗൂഗിള്‍ മാപ്പ് നിര്‍ദേശം കേട്ട് റോഡിന്റെ വലതുഭാഗത്തേയ്ക്ക് വാഹനം തിരിക്കുകയും പടിക്കെട്ടിലേക്ക് ഇറങ്ങുകയുമായിരുന്നു. ഇന്നോവ ഡ്രൈവർക്കാണ് അമളി പറ്റിയത്. തിരുവനന്തപുരം കിളിത്തട്ട്മുക്ക് വര്‍ക്കല ക്ഷേത്രം റോഡില്‍ അഴകത്ത് വളവിന് മുന്‍പായി വൈകീട്ട് 3.30ഓടെയായിരുന്നു സംഭവം.
കാര്‍ വേഗതയിലായതിനാല്‍ നിയന്ത്രിക്കാനും കഴിഞ്ഞില്ല. റോഡില്‍ നിന്നും വഴിമാറി മൂന്നു പടികളിറങ്ങിയാണ് കാര്‍ നിന്നത്. എറണാകുളത്ത് നിന്നെത്തിയ കാറാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ മാത്രമാണ് കാറില്‍ ഉണ്ടായിരുന്നത്. സംഭവമറിഞ്ഞ് നാട്ടുകാരും പൊലീസും സ്ഥലത്തെത്തി. റിക്കവറി വാന്‍ ഉപയോഗിച്ച് ആണ് കാര്‍ മാറ്റിയത്.
കഴിഞ്ഞ ദിവസം ഗൂഗിള്‍ മാപ് ഉപയോഗിച്ച് വന്നതിനാൽ യുപിയിലെ ബറേലിയില്‍ പണിതീരാത്ത പാലത്തില്‍ നിന്ന് താഴേക്ക് വീണ കാറിലെ മൂന്ന് യാത്രക്കാര്‍ മരിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു അപകടം. ഇതിൻ്റെ വിവരം ഞായറാഴ്ച രാവിലെയാണ് പുറത്തറിഞ്ഞത്. ദതാഗഞ്ചില്‍ നിന്ന് ഫരീദ്പൂരിലേക്ക് പോവുകയായിരുന്നു കാറിലുണ്ടായിരുന്നവര്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here