വീണ്ടും ഗൂഗിൾ മാപ്പ് ചതിച്ചു; വയനാട് കാർ തോട്ടിലേക്ക് മറിഞ്ഞു

വയനാട് മാനന്തവാടിയിൽ ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിച്ച കർണാട സ്വദേശികളുടെ കാർ തോട്ടിലേക്കു മറിഞ്ഞു. അപകടത്തിൽ മൂന്നുപേർക്കു പരിക്കേറ്റു. ചിക്‌മംഗളൂരു സ്വദേശികളായ ബെനഡിക്ട് (67), ഡിസൂസ (60), ലോറൻസ് (62) എന്നിവർക്കാണ് പരിക്കേറ്റത്.
ശനിയാഴ്ച രാവിലെ 11-ഓടെയാണ് അപകടം.

Also read:ഉരുൾപൊട്ടലിൽ തകർന്ന മുണ്ടക്കൈ പള്ളിയിലെ സിസി ടി വി ദൃശ്യങ്ങൾ കൈരളിന്യൂസിന്‌

പുല്പള്ളി ഭാഗത്തേക്കു പോകാനെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. ഗൂഗിൾമാപ്പ് നോക്കി വരികയായിരുന്ന ഇവർ സഞ്ചരിച്ച വാഹനം നടക്കാൻമാത്രം വീതിയുള്ള പാലത്തിലേക്ക് കയറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. 15 അടിയോളം താഴ്ചയിലേക്കാണ് കാർ മറിഞ്ഞത്. വിവരമറിഞ്ഞെത്തിയ മാനന്തവാടി അഗ്നിരക്ഷാ സേനാംഗങ്ങളാണ് നാട്ടുകാരുടെ സഹായത്തോടെ പരിക്കേറ്റവരെ രക്ഷിച്ചത്. തുടർന്ന് അഗ്നിരക്ഷാ സേനയുടെ ആംബുലൻസിൽ പരിക്കേറ്റവരെ വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.

Also read:കാൽനടയാത്രക്കാരായ അമ്മയും രണ്ടു മക്കളും കാറിടിച്ച് മരിച്ച സംഭവത്തിൽ 86 ലക്ഷം രൂപ നഷ്ടപരിഹാരം

ബാവലി മഖാമിനു സമീപത്തുള്ള തോടിനു കുറുകേ നിർമിച്ച പാലത്തിലേക്കാണ് കാർ പാഞ്ഞുകയറിയത്. പാലത്തിനു കുറുകേയുള്ള നടപ്പാതയിലേക്ക് കയറിയ വാഹനം ബ്രേക്കിട്ടു നിർത്താൻ ശ്രമിക്കുന്നതിനിടെ തോട്ടിലേക്കു പതിക്കുകയായിരുന്നെന്നു കരുതുന്നു.
മാനന്തവാടി അഗ്നിരക്ഷാ നിലയിൽ നിന്നുള്ള രണ്ട് യൂണിറ്റുകളെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അസി. സ്റ്റേഷൻ ഓഫീസർമാരായ കെ. കുഞ്ഞിരാമൻ, ഐ. ജോസഫ്, സീനിയർ ഫയർ ആൻഡ് റസ്ക്യു ഓഫീസർ ഒ.ജി. പ്രഭാകരൻ എന്നിവരുടെ നേതൃത്വത്തിൽ ഫയർ ആന്‍ഡ് റസ്ക്യു ഓഫീസർമാരായ മനു അഗസ്റ്റിൻ, കെ.ജി. ശശി, പി.കെ. രജീഷ്, ടി.ഡി. അനുറാം, കെ.ജെ. ജിതിൻ, ഹോം ഗാർഡ് ഷൈജറ്റ് മാത്യു തുടങ്ങിയവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News