നമ്മുടെ നിത്യജീവിതത്തില്‍ ഒഴിവാക്കാനാകാത്ത ഒരു ആപ്ലിക്കേഷനാണ് ഗൂഗിള്‍ മാപ്പ്. ഇപ്പോഴിതാ ഗൂഗിള്‍ മാപ്പിന്റെ ഏറ്റവും പുതിയ അപ്പ്ഡേറ്റുമായി എത്തിയിരിക്കുകയാണ് കമ്പനി. ‘സേവ് ഫ്യുവല്‍’ എന്ന ഫീച്ചറാണ് ഗൂഗിള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിള്‍ മാപ്പിലൂടെ ഉപഭോക്താവിന് കൂടുതല്‍ മൈലേജ് ലഭിക്കാന്‍ സഹായിക്കുന്നതാണ് പുതിയ ഫീച്ചര്‍. കാനഡയിലെയും അമേരിക്കയിലെയും യൂറോപ്പിലെയും ഉപയോക്താക്കള്‍ക്കായി 2022 സെപ്റ്റംബറില്‍ തന്നെ കമ്പനി ഈ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു.
ALSO READ:‘സിനിമയിൽ ഞാൻ പ്രതീക്ഷിച്ചത് സിനിമ മാത്രം, ബാക്കിയുള്ളതൊക്കെ ബോണസ്’: മമ്മൂട്ടി
ഈ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യുന്നോടെ ഗൂഗിള്‍ മാപ്പ് നമുക്ക് യാത്ര ചെയ്യേണ്ട വ്യത്യസ്ത റൂട്ടുകള്‍ക്കുള്ള ഇന്ധന ഉപഭോഗം കണക്കാക്കും. ഇത് സാധ്യമാക്കുന്നത് തത്സമയ ട്രാഫിക് അപ്‌ഡേറ്റുകളും റോഡ് അവസ്ഥകളും അനലൈസ് ചെയ്താണ്. ഏറ്റവും മികച്ച ഇന്ധനക്ഷമത ലഭിക്കുന്ന റൂട്ടും ഈ ഫീച്ചര്‍ നിര്‍ദേശിക്കും.
‘ഫ്യുവല്‍ സേവിങ്’ ഫീച്ചര്‍ ഇങ്ങനെ ആക്ടിവേറ്റ് ചെയ്യാം…
ഘട്ടം 1: Google Maps തുറന്ന് നിങ്ങളുടെ പ്രൊഫൈല്‍ ഐക്കണില്‍ ടാപ്പ് ചെയ്യുക.
ഘട്ടം 2: സെറ്റിങ്സില്‍ നാവിഗേഷന്‍ തിരഞ്ഞെടുക്കുക.
ഘട്ടം 3: ”റൂട്ട് ഓപ്ഷനുകള്‍” കണ്ടെത്തി ഇന്ധനക്ഷമതയുള്ള റൂട്ടിംഗ് തിരഞ്ഞെടുക്കുക.
ഘട്ടം 4: നിര്‍ദ്ദേശങ്ങള്‍ മികച്ചതാക്കാന്‍ എഞ്ചിന്‍ തരത്തിന് കീഴില്‍ നിങ്ങളുടെ എഞ്ചിന്‍ തരം (പെട്രോളോ ഡീസലോ ഇലക്ട്രിക്കോ) വ്യക്തമാക്കുക.
വാഹനത്തില്‍ ഉപയോഗിക്കുന്ന ഇന്ധനം എതാണെന്ന് ഇന്‍പുട്ട് നല്‍കാനും അതിലൂടെ കൂടുതല്‍ കൃത്യമായ വിവിരം ലഭ്യമാക്കാനും ഫ്യുവല്‍ സേവിങ് ഫീച്ചറില്‍ ഓപ്ഷനുണ്ട്.
ALSO READ:റിമൂവറിനോട് പറയാം ഗുഡ്‌ബൈ ! മുഖത്തെ മേക്കപ്പ് റിമൂവ് ചെയ്യാന്‍ വീട്ടിലെ ഈ സാധനങ്ങള്‍ മാത്രം മതി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here