സ്വകാര്യത ഉറപ്പാക്കും; ടൈംലൈൻ ഫീച്ചറിനായുള്ള വെബ് ആക്‌സസ് നിർത്തലാക്കി ഗൂഗിൾ മാപ്സ്

ഉപയോക്താവിന്റെ സ്വകാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ടൈംലൈൻ ഫീച്ചറിനായുള്ള വെബ് ആക്‌സസ് നിർത്തലാക്കി ഗൂഗിൾ മാപ്സ്. ടൈംലൈൻ ഡേറ്റ നഷ്ടമാകാതിരിക്കാൻ ബാക്കപ്പ് ചെയ്യാനും പുനഃസ്ഥാപിക്കാനും കഴിയും. ഇതിനായി, ഗൂഗിൾ മാപ്സ് ആപ്പിന്റെ ടൈംലൈൻ ഓപ്ഷനിൽ മാറ്റം വരുത്തി.

ALSO READ: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; 9 ജില്ലകളിൽ യെല്ലോ അലർട്ട്

ഇനി ‘ഗൂഗിൾ മാപ്സ് ടൈംലൈൻ’ വെബിൽ യാത്രകളുടെ വിവരങ്ങൾ കാണിക്കില്ല എന്നാൽ മൊബൈൽ ഫോണുകളിൽ ഈ സേവനം ലഭിക്കും. നിലവിൽ ഇമെയിൽ ലോഗിൻ ചെയ്യുന്ന ലാപ്ടോപ്പിലും ടാബിലും ഡെസ്ക്ടോപ്പിലുമെല്ലാം ഈ ടൈംലൈൻ സൗകര്യമുണ്ട്.

ഗൂഗിൾ ‘ക്ലൗഡിൽ’ സൂക്ഷിക്കുന്ന യാത്രാവിവരങ്ങൾ കാണിച്ച് മെയിൽ അയക്കുന്നത് സ്വകാര്യത പരസ്യപ്പെടുത്തുന്നതായി തോന്നിയതോടെയാണ് പുതിയ മാറ്റം. യാത്രാവിവരങ്ങൾ അവരുടെ മൊബൈലിൽ സുരക്ഷിതമായിരുന്നാൽ മതിയെന്നാണ് പുതിയ തീരുമാനം.

നേരത്തെ മാപ്പ്സ് സേവ് ഫ്യുവൽസ് എന്ന അപ്ഡേറ്റ് കൊണ്ടുവന്നിരുന്നു. കൂടുതൽ ഇന്ധനക്ഷമത ലഭിക്കാൻ വാഹനത്തെ സഹായിക്കുന്നതാണ് ഈ ഫീച്ചർ. സേവ് ഫ്യൂവൽ എന്ന ഫീച്ചർ ആക്ടിവേറ്റ് ചെയ്യുന്നതോടെ മാപ്പ്സ് നമുക്ക് സഞ്ചരിക്കാനുള്ള വ്യത്യസ്ത റൂട്ടുകൾക്കുള്ള ഇന്ധനമോ ഊർജ ഉപഭോഗം കണക്കാക്കി കാണിക്കും.

ALSO READ: ‘മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധിയില്ല, നടക്കുന്നത് വ്യാജ പ്രചാരണം’: മന്ത്രി വി ശിവൻകുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News