ഓരോ സ്ഥലത്തെയും എയർ ക്വാളിറ്റി മനസിലാക്കാം; പുതിയ ആപ്പുമായി ഗൂഗിൾ മാപ്‌സ്

google maps

നിലവിൽ 2 ബില്ല്യണിലധികം ഉപയോക്താക്കളാണ് ഗൂഗിൾ മാപ്‌സ് ആപ്പിനുള്ളത്. ഇപ്പോഴിതാ പുതിയ ഫീച്ചർ പുറത്തിറക്കി ഗൂഗിൾ. ഗൂഗിൾ മാപ്‌സ് ആപ്പിനുള്ളിൽ തത്സമയം ശരാശരി എയർ ക്വാളിറ്റി ഇൻഡക്സ് പരിശോധിക്കാൻ അവസരമൊരുക്കുന്ന പുതിയ ഫീച്ചറാണ് ഗൂഗിൾ പുറത്തിറക്കിയിരിക്കുന്നത്. ഓരോ മണിക്കൂറിലും ഉപയോക്താക്കൾക്ക് ഇന്ത്യയിലെ ഓരോ സ്ഥലത്തിൻ്റെയും എയർ ക്വാളിറ്റി ഇൻഡക്സ് അപ്‌ഡേറ്റ് ചെയ്യാൻ ഈ ആപ്പിലൂടെ കഴിയും.

വായു ഗുണനിലവാരത്തെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകൾക്കൊപ്പം വായു ഗുണനിലവാരത്തിൻ്റെ തീവ്രതയുടെ ലഘുവിവരണങ്ങളും സ്ഥിതിവിവരക്കണക്കുകളും ഈ ഫീച്ചറിൽ ഉണ്ട്. ഈ ആഴ്ച മുതൽ 100-ലധികം രാജ്യങ്ങളിൽ ഈ ഫീച്ചർ ലഭിക്കുമെന്നാണ് റിപ്പോർട്ട്.എയർ ക്വാളിറ്റി ഇൻഡക്സുമായി ബന്ധപ്പെട്ട വിവരങ്ങൾ ഏളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന ഫോർമാറ്റിലാണ് ഇതുള്ളത് . 0 മുതൽ 500 വരെയുള്ള റേഞ്ചുകളാണ് എയർ ക്വാളിറ്റി ഇൻഡക്സിൻ്റെ ഗുണനിലവാരം മനസ്സിലാക്കുന്നതിനായി ഉപയോഗിച്ചിരിക്കുന്നത്.

also read: സ്റ്റാർലിങ്കുമായി മസ്ക് ഉടനെത്തുമോ? ടെലികമ്യൂണിക്കേഷൻ വകുപ്പിന്‍റെ നിബന്ധനകൾ അംഗീകരിച്ച് കമ്പനി

വായുവിൻ്റെ ഗുണനിലവാരത്തെ വ്യത്യസ്ത നിറങ്ങൾ ഉപയോഗിച്ചും അടയാളപ്പെടുത്തിയിട്ടുണ്ട്. നല്ലതിന് പച്ച മുതൽ വളരെ ഗുരുതര സ്വഭാവത്തിലുള്ളതിന് ചുവപ്പ് വരെയാണ് നിറങ്ങൾ നൽകിയിരിക്കുന്നത്.
ലൊക്കേഷൻ്റെ വായു നിലവാരത്തെക്കുറിച്ച് അറിയാൻ Google Maps &gt ഓപ്പൺ ചെയ്ത് ലെയർ ഐക്കണിൽ ക്ലിക്ക് ചെയ്ത് എയർ ക്വാളിറ്റി തിരഞ്ഞെടുക്കുക. ലൊക്കേഷൻ്റെ തത്സമയ വായു ഗുണനിലവാരം കാണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News