ഗൂഗിൾ മാപ്പ് നോക്കി പ്രതിയെ പിടിക്കാനിറങ്ങി, അസം പൊലീസ് ചെന്നെത്തിയത് നാഗാലാൻഡിൽ, കൊള്ളക്കാരെന്നു കരുതി നാട്ടുകാർ പഞ്ഞിക്കിട്ടു – ഒടുവിൽ രക്ഷപ്പെടൽ

assam police

അബദ്ധത്തിൽ ചാടി പോലീസ് പിടിയിലാകുന്ന കള്ളന്മാരെ കുറിച്ച് നമ്മൾ വായിച്ചിട്ടുണ്ടാകും. എന്നാൽ കൂട്ടത്തോടെ കള്ളനെ പിടിക്കാനിറങ്ങി, സംസ്ഥാനം തന്നെ മാറിപ്പോയ ഒരു കൂട്ടം പോലീസുകാരുടെ കഥ വായിച്ചിരിക്കാൻ ഇടയില്ല. കുപ്രസിദ്ധ കുറ്റവാളിയെ കുറിച്ച് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഗൂഗിള്‍മാപ്പിനോട് വഴി ചോദിച്ച് പിടികൂടാന്‍ അസം പൊലീസ് ഇറങ്ങിത്തിരിച്ചത്. എന്നാൽ എത്തിയതാകട്ടെ നാഗാലാന്റിലും.

ജോര്‍ഹട്ടില്‍ നിന്നുള്ള 16 അംഗ പൊലീസുകാരെയാണ് ഗൂഗിള്‍മാപ്പ് വട്ടംകറക്കിയത്. നാഗാലാന്‍ഡിലെ മോക്കോചുങ് ഗ്രാമത്തിലാണ് പൊലീസ് സംഘമെത്തിയതെന്ന് ദേശീയ വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ, കഥ ഇനിയാണ് ആരംഭിക്കുന്നത്.

ALSO READ; ‘ഭാര്യയെ നോക്കിയിരിക്കാൻ ഇഷ്ടമാണ്’; എൽ ആൻഡ് ടി മേധാവിയെ ട്രോളി ആനന്ദ് മഹീന്ദ്ര

ഗൂഗിള്‍മാപ്പിനെക്കാളും വലിയ പണിയാണ് അവിടത്തെ നാട്ടുകാർ പൊലീസുകാർക്ക് വേണ്ടി ഒരുക്കി വച്ചിരുന്നത്. കൊള്ളസംഘമാണിതെന്ന് കരുതിയ നാട്ടുകാര്‍ കയ്യോടെ പിടികൂടി കെട്ടിയിട്ടു. ഒടുവില്‍ മോക്കോചുങ് പൊലീസിനെ വിളിച്ച് അസം പൊലീസാണ് വഴി തെറ്റിപ്പോയതാണ് എന്ന് പറഞ്ഞതോടെയാണ് പുറത്തിറങ്ങിയത്. പൊലീസ് സംഘത്തിലെ മൂന്ന് പേര്‍ മാത്രമാണ് ഔദ്യോഗിക വേഷത്തിൽ ഉണ്ടായിരുന്നത്.

മറ്റുള്ളവര്‍ മഫ്തിയിലുമായിരുന്നു. ഇതാണ് നാട്ടുകാരില്‍ സംശയം ജനിപ്പിച്ചത്. കള്ളന്മാരെന്ന് നാട്ടുകാര്‍ പിടികൂടാന്‍ ശ്രമിച്ചതോടെ പൊലീസുകാര്‍ പ്രതിരോധിച്ചു. ഇതോടെ കൂട്ടത്തിലൊരാള്‍ക്ക് ചെറിയ പരുക്കുമേറ്റു. ഒരു രാത്രി മുഴുവന്‍ നാട്ടുകാരുടെ തടവില്‍ കഴിഞ്ഞശേഷമാണ് പൊലീസുകാര്‍ വെളിച്ചം കണ്ടത്. ഇതാദ്യമായല്ല ഗൂഗിള്‍മാപ്പ് വഴി തെറ്റിച്ചതിനെ തുടര്‍ന്ന് ആളുകള്‍ അബദ്ധത്തില്‍ ചെന്ന് ചാടുന്നതും അപകടങ്ങളില്‍പ്പെടുന്നതും. നവംബറില്‍ ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ഗൂഗിള്‍മാപ്പ് പണി തീരാത്ത മേല്‍പ്പാലത്തിലേക്ക് വഴി കാട്ടിയതോടെ ഉണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News