ഗൂഗിള്‍ മാപ്പ് ഉപയോഗിക്കു, പെട്രോള്‍ ഉപഭോഗം കുറയ്ക്കു; ഗൂഗിളിന്റെ പുതുവര്‍ഷ സമ്മാനം

2024 ജനുവരി ഒന്നോടെ ഗൂഗിള്‍ മാപ്പില്‍ പുത്തന്‍ മാറ്റങ്ങളാണ് വരാന്‍ പോകുന്നത്. ഇന്ത്യയ്ക്ക് വേണ്ടി ഒന്നല്ല നിരവധി പുതിയ ഫീച്ചറുകളാണ് പുറത്തിറക്കിയിരിക്കുന്നത്. ദില്ലിയില്‍ നടന്ന ബില്‍ഡിംഗ് ഫോര്‍ ഇന്ത്യ എന്ന പരിപാടിയിലാണ് പുതിയ സൗകര്യങ്ങളെ കുറിച്ചുള്ള വിവരണം കമ്പനി നടത്തിയത്. ഗൂഗിള്‍ മാപ്പ് സ്ട്രീറ്റ് വ്യൂ, ലൈവ് വ്യൂ വാക്കിംഗ്, ലെന്‍ല് ഇന്‍ മാപ്പ്‌സ് എന്നിവ ഇനി പുതിയ രൂപത്തില്‍ ലഭിക്കും. തീര്‍ന്നില്ല ഫ്യുവല്‍ എഫിഷ്യന്‍ റൂട്ടിംഗ്, അഡ്രസ് ഡിസ്‌ക്രിപ്‌റ്റേഴ്‌സ്, ലോക്കല്‍ ട്രെയിന്‍സ് സപ്പോര്‍ട്ട് തുടങ്ങിയ ഫീച്ചറുകളും പരിപാടിയില്‍ ഗൂഗിള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ALSO READ: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഇവി രാമകൃഷ്ണന്

രാജ്യത്തെ ട്രെയിന്‍ ഗതാഗതം, പൊതുഗതാഗതം എന്നിവയ്ക്കുള്ള സൗകര്യങ്ങള്‍, ലോക്കല്‍ ട്രെയിനുകളുടെ വിവരങ്ങളറിയാന്‍ വേര്‍ ഈസ് മൈ ട്രെയ്ന്‍ എന്നിങ്ങനെയുള്ള സൗകര്യങ്ങളും ആന്‍ഡ്രോയിഡ് വേര്‍ഷനില്‍ ഉടന്‍ ലഭിക്കും. ഐഒഎസില്‍ ഈ സേവനം ലഭിക്കാന്‍ കുറച്ചു കൂടി കാത്തിരിക്കേണ്ടി വരും. നിലവില്‍ കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലെ ലോക്കല്‍ ട്രെയിന്‍ വിവരങ്ങളാണ് ആദ്യം ലഭിക്കുക.

ALSO READ: കടകൾ കയറിയിറങ്ങി ബുദ്ധിമുട്ടേണ്ട! കോഴിക്കോടൻ ഹൽവ ഈസിയായി വീട്ടിൽ ഉണ്ടാക്കാം

രാജ്യത്തെ മൂവായിരം നഗരങ്ങളില്‍ ലൈവ് വ്യൂ വാക്കിംഗ് നാവിഗേഷന്‍ ഫീച്ചര്‍ ലഭിക്കും. മാത്രമല്ല ലെന്‍സ് ഫീച്ചര്‍ മാപ്പ്‌സില്‍ എത്തുന്നതോടെ ഫോണിലെ ക്യാമറയുടെ സഹായത്തോടെ പ്രാദേശിക വിവരങ്ങളും അറിയാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News