പിരിച്ചു വിടലിന് ഡോളറുകൾ നൽകി ഗൂഗിൾ

പിരിച്ചുവിടല്‍ പാക്കേജുകള്‍ക്കായി ഡോളറുകൾ ചെലവഴിച്ച് ഗൂഗിൾ. കഴിഞ്ഞ വര്‍ഷം പിരിച്ചു വിടലുകള്‍ക്ക് വേണ്ടി 210 കോടി ഡോളര്‍ ആണ് ഗൂഗിൾ ചെലവഴിച്ചത്. ഈ മാസം ആദ്യം 1000 ല്‍ അധികം ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടു. ഇവര്‍ക്ക് വേണ്ടി 70 കോടി ഡോളര്‍ കൂടിയാണ് ചെലവഴിച്ചത്.

നാലാം പാദവരുമാനക്കണക്കിനൊപ്പമാണ് കമ്പനിയുടെ ഈ കണക്കുകള്‍. പിരിച്ചുവിടലിനെ തുടര്‍ന്ന് ഓഫീസുകള്‍ അടച്ചുപൂട്ടുന്നതിന് വേണ്ടി 180 കോടി ഡോളറും കമ്പനി ചെലവാക്കി. അതേസമയം കഴിഞ്ഞ വര്‍ഷം പ്രധാന വ്യവസായങ്ങളിലെല്ലാം ഗൂഗിള്‍ വലിയ മുന്നേറ്റമാണ് നേടിയത്. 8600 കോടി ഡോളറാണ് 2023 അവസാന പാദത്തില്‍ കമ്പനിയുടെ വരുമാനം. 2022 നെ അപേക്ഷിച്ച്13 ശതമാനം വളര്‍ച്ചയാണ്. ഗൂഗിളിന്റെ ഡിജിറ്റല്‍ പരസ്യങ്ങള്‍, ക്ലൗഡ് കംപ്യൂട്ടിങ് ബിസിനസ് എന്നിവയിലും മികച്ച മുന്നേറ്റമുണ്ടായിരുന്നു.

ALSO READ: കോഴിക്കോട് എൻ ഐ ടി വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്ത സംഭവം: പ്രതിഷേധവുമായി എസ്എഫ്ഐ

കമ്പനിയുടെ പ്രധാന വരുമാന സ്രോതസായ ഗൂഗിള്‍ സെര്‍ച്ചിൽ നിന്നും 4800 കോടി ഡോളര്‍ ആണ് വരുമാനം. യൂട്യൂബ് പ്രീമിയം, മ്യൂസിക്, ടിവി പോലുള്ളവയുടെ സബ്ക്രിപ്ഷനുകളിലൂടെ 1070 കോടി ഡോളറും കമ്പനി നേടി. വര്‍ഷം 25 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ ക്ലൗഡ് ബിസിനസ് 919 കോടി ഡോളറാണ് വരുമാനമുണ്ടാക്കിയത്.

ALSO READ: ജനപ്രിയ പ്രഖ്യാപനങ്ങളില്ലാതെ രണ്ടാം മോദിസര്‍ക്കാരിന്റെ അവസാന ബജറ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News