പണമിടപാടുകള്‍ നടത്താന്‍ ഇന്ന് നാം എല്ലാവരും ആശ്രയിക്കുന്നത് ഗൂഗിള്‍ പേയാണ്.ബില്‍ പേയ്‌മെന്റ്, ഓണ്‍ലൈന്‍ ഷോപ്പിംഗ് മുതല്‍ എന്തിന് ഹോട്ടലില്‍ കേറിയാല്‍ പോലും ഗൂഗിള്‍ പേ ഇല്ലേ എന്നാണ് ചോദ്യം. അതുകൊണ്ടു തന്നെ ഓണ്‍ലൈന്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളില്‍ ഏറ്റവും പേരുകേട്ട ഒന്നായി മാറിയിരിക്കുകയാണ് ഗൂഗിള്‍ പേ.പേയ്‌മെന്റ് ആപ്പുകളില്‍ സുരക്ഷയിലടക്കം ഏറെ മുന്നിട്ട് നില്‍ക്കുന്ന ആപ്പാണ് ഗൂഗിള്‍ പേ എന്നതാണ് ഇതിന്റെ ഏറ്രവും വലിയ പ്രത്യേകത. ഇന്ത്യയില്‍ ഏറെപേര്‍ ഗൂഗിള്‍പേ ഉപയോഗിക്കുന്നുണ്ടെങ്കിലും അമേരിക്കയില്‍ വലിയ പ്രചാരണമില്ല.
ALSO READ ; വി സിമാരില്‍നിന്ന് ഗവര്‍ണര്‍ വിശദീകരണം തേടും
അമേരിക്കയടക്കം രാജ്യങ്ങളില്‍ ഗൂഗിള്‍ പേയുടെ സേവനം അവസാനിപ്പിക്കാനൊരുങ്ങുകയാണ് എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.ഗൂഗിള്‍ വാലറ്റ് എന്ന പുതിയ ആപ്പിലേക്ക് മാറാനാണ് ഉപയോക്താക്കള്‍ക്കുള്ള നിര്‍ദ്ദേശം. അതിന് കാരണം അമേരിക്കയില്‍ ഗൂഗിള്‍ വാലറ്റിനാണ് കൂടുതല്‍ ഉപയോക്താക്കളുളളതെന്നാണ്. ജൂണ്‍ നാലാം തീയതി വരെമാത്രമേ അമേരിക്കയിലെ ഗൂഗിള്‍ പേ സേവനം ലഭ്യമാകുകയുള്ളൂ. എന്നാല്‍ അമേരിക്കയില്‍ സേവനം അവസാനിപ്പിച്ചാലും ഇന്ത്യയിലും സിംഗപ്പൂരിലും ഗൂഗിള്‍ പേ നിലവിലെ രീതിയില്‍ സവനം തുടരും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here