ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമായ ഗൂഗിള്‍ പേ ക്യൂ ആര്‍ കോഡ് പേയ്മെന്റ് കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സൗണ്ട്പോഡ് (സൗണ്ട് ബോക്സ്) സംവിധാനം അവതരിപ്പിച്ചു. പുതിയ സംവിധാനം കച്ചവടക്കാരെ ലക്ഷ്യമിട്ടാണ് ഒരുക്കിയത്. നിലവില്‍ പേടിഎം ആണ് സൗണ്ട് ബോക്സ് വിപണിയില്‍ മുന്നിലുള്ളത്. സമാനമായി ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ഡിജിറ്റല്‍ പേയ്മെന്റുകള്‍ വിലയിരുത്തി വിളിച്ചുപറയുന്ന സംവിധാനമാണ് ഗൂഗിള്‍ പേയും കൊണ്ടുവന്നത്.
Also Read: സ്വന്തം സ്റ്റേറ്റില്‍ ട്രംപിനോട് തോറ്റ് നിക്കി ഹാലേ; മത്സരരംഗത്ത് തുടരും?
രാജ്യവ്യാപകമായി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇത് അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. പേടിഎം പേയ്മെന്റ്സ് ബാങ്കിനെതിരെ ആര്‍ബിഐ നടപടി സ്വീകരിച്ച പശ്ചാത്തലത്തിലാണ് ഈ രംഗത്തേയ്ക്ക് ഗൂഗിള്‍ പേ കൂടി കടന്നുവരുന്നത്. യുപിഐ ഇടപാടുകളില്‍ മുന്നിലുള്ള ഫോണ്‍ പേയും ഇത്തരം സൗണ്ട് ബോക്സുകള്‍ നല്‍കുന്നുണ്ട്.
പരീക്ഷണാടിസ്ഥാനത്തില്‍ ഇത് അവതരിപ്പിച്ചപ്പോള്‍ കച്ചവടക്കാരില്‍ നിന്ന് ഉണ്ടായ മികച്ച പ്രതികരണത്തെ തുടര്‍ന്നാണ് വിപണിയില്‍ ഇറക്കാന്‍ തീരുമാനിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here