പണമടച്ച് സെർച്ചിങ്; പ്രീമിയം ഫീച്ചറുമായി ഗൂഗിൾ

പണമടച്ച് ഉപയോഗിക്കേണ്ട സെർച്ചിങ് സംവിധാനം ഗൂഗിൾ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. എ ഐയുടെ സഹായത്തോടെയുള്ള സെർച്ചായിരിക്കും പണമടയ്ക്കുന്ന സബ്സ്ക്രൈബർമാർക്ക് ലഭിക്കുക എന്നാണ് റിപ്പോർട്ട്. പ്രീമിയം ഫീച്ചറുകളാകും ​ഗൂ​ഗിൾ സബ്സ്ക്രൈബർമാർക്ക് നൽകുന്നത്. നിലവിലുള്ള സെർച്ച് എൻജിനു പുറമെയാകും ഈ സൗകര്യം.

ALSO READ: ലോക്സഭാ തെരഞ്ഞെടുപ്പ്; ഉത്തരേന്ത്യയില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടാകുമെന്ന് സർവ്വേ റിപ്പോർട്ടുകൾ

ഇന്റർനെറ്റിലെ പരസ്യ വരുമാനത്തിൽ കൂടുതലും നേടുന്നത് ഗൂഗിൾ കമ്പനിയാണ്. കമ്പനിയുടെ പ്രധാന സേവനങ്ങളായ സെർച്ച്, യൂട്യൂബ്, ജിമെയിൽ തുടങ്ങിയവ സൗജന്യമായാണ് ഇപ്പോൾ നൽകുന്നത്.‍‍ ചാറ്റ്ജിപിടിയുടെ പ്രീമിയം സേവനത്തിനും പണമടയ്ക്കണം. എന്നാൽ മൈക്രോസോഫ്റ്റ് ബിങ്, കോപൈലറ്റ് തുടങ്ങിയ സേവനങ്ങളിൽ ഇപ്പോൾ നിലവിൽ ഫ്രീയായി ആണ് ലഭിക്കുന്നത്. സൈൻ-ഇൻ ചെയ്ത് ഉപയോഗിച്ചാൽ പ്രീമിയം ഫീച്ചറുകൾ പരീക്ഷിക്കാനാകും.

2021ലാണ് ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി സ്‌ക്രീനിനു താഴെ സെർച്ച് ബാർ കൊണ്ടുവന്നത്. 2023ൽ ഇത് കമ്പനി പരിഷ്കരിക്കുകയും ചെയ്തു. കമ്പനിയുടെ പരീക്ഷണങ്ങൾ വിജയിച്ചാൽ സെർച്ച് ബാർ താഴെ നിലനിർത്തി, അതിൽ കമ്പനിയുടെ ‘മെറ്റീരിയൽ 3’ അടക്കമുള്ള ഫീച്ചറുകളും ഉൾപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ട്.

ALSO READ: മാംസാഹാരം കഴിക്കുന്നതിലും വെറുപ്പ്..; പ്രതിപക്ഷ നേതാക്കൾക്കെതിരെ വിദ്വേഷ പ്രസംഗവുമായി മോദി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News