ഒരു ലഡു തരുവോ, കിട്ടുവാണേൽ മധുരിക്കും; ദാറ്റ് വൈറൽ ലഡു !

gpay

കഴിഞ്ഞ രണ്ടു ദിവസമായി ഗൂഗിൽ പേയിൽ എല്ലാവരും ലഡുവിനായി അന്വേഷിച്ച് നടപ്പാണ്. ലഡുവുണ്ടോ എന്ന് ചോദിച്ച് വാട്സാപ്പിലും ഇൻസ്റ്റയിലും ജിപേയിലുമെല്ലാം റിക്വസ്റ്റ് സന്ദേശങ്ങൾ വരുകയാണ്.കളർ ലഡു, ഫുഡ്ഡി ലഡു, ഡിസ്കോ ലഡു, ദോസ്തി ലഡു, ട്വിങ്കിൾ ലഡു, പിന്നെ ട്രെൻഡി ലഡുവുമൊക്കെയാണ് ജിപേയുടെ ദീപാവലി സ്പെഷ്യലിൽ വരുന്നത്. ഒക്ടോബർ 21 മുതൽ നവംബർ 7 വരെ ആണ് ജിപേയുടെ ഈ ദീപാവലി ഗിഫ്റ്റ് ആയി വരുന്നത്.

ALSO READ: സ്വന്തമായി ക്രെഡിറ്റ് കാര്‍ഡ് ഉള്ളവരോട്… ഉപയോഗം കുറച്ചോളൂ, ഈ മാസം മുതല്‍ പ്രധാന മാറ്റം

ഈ ആറെണ്ണവും കിട്ടിയാൽ 51 രൂപ മുതൽ 1001 രൂപ വരെ റിവാർഡ്സ് കിട്ടുമെന്നാണ് ഗൂഗിൾ പേയുടെ ദീപാവലി സമ്മാനം. കൈവശമില്ലാത്ത ലഡു വേണമെങ്കില്‍ സുഹൃത്തിനോട് ആവശ്യപ്പെടാനും അധികമുള്ളത് അയച്ചു കൊടുക്കാനും കഴിയും. 21 രൂപ കിട്ടിയവർ മുതൽ 1000 രൂപക്ക് അടുത്ത് വരെ കിട്ടിയവരുണ്ട്. പേയ്‌മെന്റ് നടത്തിയും, റീചാർജ്ജ് ചെയ്തും എല്ലാം ലഡു ലഭിക്കും. ലഡു അയച്ചു കൊടുത്താലും ഓരോ ബോണസ് ലഡു കിട്ടും.എല്ലാം കിട്ടി കഴിഞ്ഞാൽ റിവാർഡ്സ് സ്ക്രാച്ച് ചെയ്യാം. ഭാഗ്യം അനുസരിച്ചിരിക്കും വലിയ തുക ലഭിക്കുക. എന്തായാലും ജിപേയുടെ ഈ ലഡു സോഷ്യൽമീഡിയയിൽ ഏറെ വൈറലായി കഴിഞ്ഞു.ഗൂഗിൾ പേയുടെ സ്വീകാര്യത വർധിപ്പിക്കുന്ന ഇത്തരം ടെക്‌നിക്കുകൾക്ക് മുൻപും ചർച്ചയായിരുന്നു. അതേസമയം ഗൂഗിൾ പേയുടെ ലഡുവിന്റെ കാര്യത്തിൽ സോഷ്യൽമീഡിയയിൽ ട്രോളുകളും ഏറെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News