പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാനുള്ള തയ്യാറെടുപ്പിലാണോ? എങ്കില്‍ ഈ ഗൂഗിള്‍ പിക്‌സല്‍ മോഡലുകള്‍ ഒന്ന് ട്രൈ ചെയ്യൂ

google pixel

ഗൂഗിളിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളായ പിക്‌സല്‍ 9, 9 പ്രോ എക്‌സ്എല്‍ എന്നിവ ഇന്ത്യന്‍ പിപണിയിലെത്തി. ഫ്‌ലിപ്പകാര്‍ട്ട് ക്രോമ, റിലയന്‍സ് ഡിജിറ്റല്‍ തുടങ്ങിയവ വഴി ഫോണ്‍ ഇപ്പോള്‍ പര്‍ച്ചേസ് ചെയ്യാം. മികച്ച ക്യാമറ ക്വാളിറ്റി, ചിപ്പിന്റെ പ്രകടനം എന്നിവ ഇതിന്റെ സവിശേഷതകള്‍. ലോഞ്ചിന്റെ ഭാഗമായി വമ്പന്‍ ഓഫറുകളും ഗൂഗിള്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നോക്കാം ഫോണിന്റെ സവിശേഷതകള്‍ വിശദമായി.

ALSO READ: ഇന്ദ്ര നൂയിയുടെ കാലാവധി അവസാനിച്ചു; പുതിയ ഡയറക്ടറെ തേടി ഐസിസി

ഗൂഗിള്‍ പിക്‌സല്‍ 9, 9 പ്രോ എക്‌സ്എല്‍ എന്നിവയുടെ വില:

12 ജിബി റാം, 256 ജിബി സ്‌റ്റോറേജ് എന്ന ഒറ്റ സ്‌റ്റോറേജ് വേരിയന്റിലാണ് ഗൂഗിള്‍ പിക്‌സല്‍ 9 വിപണിയിലെത്തിയിരിക്കുന്നത്. 79,999 രൂപയാണ് ഈ മോഡലിന്റെ വില. അതേസമയം 9 പ്രോ എക്‌സ്എല്‍ 16 ജിബി റാം, 246 ജിബി സ്‌റ്റോറേജ് സ്‌റ്റോറേജുമായാണ്് വരുന്നത്. 1,24,999 രൂപയാണ് ഇതിന്റെ വില. ഐസിഐസിഐ ബാങ്ക് ഉപയോക്താക്കള്‍ ഫ്‌ലിപ്പകാര്‍ട്ട് വഴി പിക്‌സല്‍ 9 ഫോണ്‍ പര്‍ച്ചേസ് ചെയ്യുമ്പോള്‍ 4000 രൂപ ഡിസ്‌കൗണ്ടും 9 പ്രോ എക്‌സ്എലിന് 10,000 രൂപ ഡിസകൗണ്ടും ലഭിക്കും. കൂടാതെ ഫോണ്‍ പ്രീ ബുക്ക് ചെയ്യുന്നവര്‍ക്ക് പികസല്‍ ബഡ്‌സും ലഭിക്കും. എസ്ബിഐ ഉപയോക്താക്കള്‍ക്കും ഇതുപോലെ ഗൂഗിള്‍ ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. റിലയന്‍സ് ഡിജിറ്റല്‍ വഴി പിക്‌സല്‍ 9 ഫോണ്‍ പര്‍ച്ചേസ് ചെയ്യുമ്പോള്‍ 5000 രൂപ ഡിസ്‌കൗണ്ടും 9 പ്രോ എക്‌സ്എലിന് 10,000 രൂപ ഡിസകൗണ്ടുമാകും ലഭിക്കുക.

ALSO READ: ഉല്ലാസ ബോട്ട് മറിഞ്ഞുണ്ടായ അപകടം; ടെക് വ്യവസായി മൈക്ക് ലിഞ്ചിന്റെ മൃതദേഹം കിട്ടി

ഗൂഗിള്‍ പിക്‌സല്‍ 9, 9 പ്രോ എക്‌സ്എല്‍ എന്നിവയുടെ സവിശേഷതകള്‍:

120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റോട് കൂടിയ 6.3 ഇഞ്ച് എഫ്എച്ചഡി+ ഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് പിക്‌സല്‍ 9ലുള്ളത്. അതേസമയം 9 പ്രോ എക്‌സ്എല്‍ 6.8 ഇഞ്ചുള്ള സൂപ്പര്‍ ആക്ച്വ ഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് ഫീച്ചര്‍ ചെയ്യുന്നത്. ഇതും 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റാണ് വാഗ്ദാനെ ചെയ്യുന്നത്. ടെന്‍സര്‍ 4ജി ചിപ്പ്‌സെറ്റാണ് ഇരു മോഡലുകള്‍ക്കും കരുത്ത് പകരുന്നത്. ഒപ്റ്റിക്‌സിലേക്ക് വന്നാല്‍, പികസല്‍ 9ല്‍ 50 മെഗാ പിക്‌സല്‍ സാംസങ് ജിഎന്‍കെ സെന്‍സര്‍, 48 മെഗാ പിക്‌സല്‍ അള്‍ട്രാ വൈഡ് ലെന്‍സ് എന്നിവയാണ് ഉള്ളത്. എന്നാല്‍ 9 പ്രോ എക്‌സിലേക്ക് എത്തുമ്പോള്‍ ഇത് ട്രിപ്പിള്‍ ക്യാമറ സിസ്റ്റമായി മാറുന്നുണ്ട്. 50 എംപി മെയിന്‍ സെന്‍സര്‍, 48 എംപി അള്‍ട്രാ വൈഡ് സെന്‍സ്, 48 എംപി ടെലിഫോട്ടോ ലെന്‍സ് എന്നിവയാണ് ഈ മോഡല്‍ ഫീച്ചര്‍ ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News