ഐഫോണിനടക്കം വെല്ലുവിളി; വമ്പൻ ഫീച്ചറുകളുമായി ഈ ഫോണുകൾ വിപണിയിലെത്തും

വമ്പൻ സവിശേഷതകളുമായി ഗുഗിൾ പിക്സൽ 8, ഗുഗിൾ പിക്സൽ 8 പ്രോ ഫോണുകൾ വിപണിയിൽ എത്തും. ഐഫോണിനടക്കം വെല്ലുവിളിയാകുന്ന തരത്തിലുള്ള സവിശേഷതകളാണ് ഗുഗിൾ പിക്സൽ 8, ഗുഗിൾ പിക്സൽ 8 പ്രോ ഫോണുകൾ അവതരിപ്പിക്കുക എന്നാണ് വിവരങ്ങൾ. ഗുഗിൾ പിക്സൽ 8 സീരിസിന്റെ പ്രധാന സവിശേഷതയാണ് Tensor G3 ചിപ്‌സെറ്റ്. ഒരൊറ്റ കോർടെക്സ്-എക്സ് 3 പ്രൈം കോർ, നാല് കോർടെക്സ്-എ 715 കോറുകൾ, മറ്റൊരു നാല് കോർടെക്സ്-എ 510 എന്നിവ പായ്ക്ക് ചെയ്യുന്ന 9-കോർ പ്രോസസറാണ് ഇതിൽ.

ALSO READ:ഭാര്യ മാനസികമായി പീഡിപ്പിച്ചു; ക്രിക്കറ്റ് താരത്തിന് വിവാഹമോചനം

ഗുഗിൾ പിക്സൽ 8 പ്രോ യുടെ പിൻഭാഗത്ത് മൂന്ന് ക്യാമറകളാണ് ഉള്ളത്. ഒ ഐ എസ് ഉള്ള 50 MP ഒക്ടാ പി ഡി വൈഡ് ഷൂട്ടറാണ് ഒന്ന്, 48MP ക്വിഡ് പി ഡി അൾട്രാവൈഡാണ് രണ്ടാമത്തേത്. കൂടാതെ മറ്റൊന്ന് കൂടിയുണ്ടാകും. പിക്സൽ 8 എട്ട് ജി ബി റാമിലാണ് എത്തിയതെങ്കിൽ പിക്സൽ 8 പ്രോയിൽ 12 ജി ബി റാമാണ് ഉള്ളത്. പിക്സൽ 8 പ്രോയ്ക്ക് 6.7-ഇഞ്ചായിരിക്കും. മൂന്ന് നിറങ്ങളിലാണ് എത്തിയിട്ടുള്ളത്. നീല, ഒബ്സിഡിയൻ, ബീജ് എന്നീ നിറത്തിലാണ് വിപണിയിലെത്തുക.

ഫ്രണ്ട് ക്യാമറയും മികച്ചതാണെന്നാണ് വിവരം.10.5 എം പി സെൽഫി ക്യാമറയാണ് ഉള്ളത്. ഗുഗിൾ പിക്സൽ 8 നു ഡിജിറ്റൽ സൂമോടുകൂടിയ 50 എംപി ഒക്ട-പിഡി പ്രധാന ക്യാമറയാണ് ഉള്ളത്. പിക്സൽ 8 ന് പ്രോയുടെ സമാനമായ 10.5 എംപി സെൽഫി ക്യാമറയാണ് ഉള്ളത്. 4575 എംഎച്ച് ബാറ്ററിയാണ് പിക്സൽ 8 ന് ഉള്ളത്.

ALSO READ:കോട്ടയം – ഇടുക്കി ജില്ലയുടെ അതിർത്തിയിൽ കടുവയുടെ ആക്രമണം
128 ജിബി ഗൂഗിൾ പിക്സൽ 8-ന് എകദേശം എഴുപതിനായിരം രൂപയാകും വില. 128 ജിബി ഗൂഗിൾ പിക്സൽ 8 പ്രോയുടെ വില എൺപത്തായ്യായിരമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration