വ്യാജ ആപ്പുകളെ പേടിച്ച് ഒറിജിനൽ ആപ്പുകളെ പോലും ഭയന്നാണോ ജീവിക്കുന്നത്. പ്ലേയ് സ്റ്റോർ വഴി വിവിധ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോഴും നമുക്ക് പല പ്രശ്നങ്ങൾ ആണ്. ഈ ആപ്പ് ഒറിജിനൽ ആണോ, ഇത് നമ്മുടെ ഫോണിനെ ഏതെങ്കിലും തറത്തും ബാധിക്കുമോ, ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഫോണിൽ സൂക്ഷിച്ചിരിക്കുന്ന നമ്മുടെ വിവരണങ്ങൾ എല്ലാം സുരക്ഷിതമാണോ.. എന്നിങ്ങനെ നീളുന്നു ആ സംശയങ്ങൾ.
Also Read: 10, 12, ഐസിഎസ്ഇ ക്ലാസുകളുടെ ഫലപ്രഖ്യാപനം ഇന്ന്
ഇതിനൊക്കെ പോംവഴിയുമായെത്തിയിരിക്കുകയാണ് ഗൂഗിൾ. പ്ലേയ് സ്റ്റോർ കൊണ്ട് വന്ന പുതിയ മാറ്റത്തിലൂടെ ഇന്ത്യയിലെ ഗവണ്മെന്റ് ആപ്പുകളെ വ്യക്തമായി തിരിച്ചറിയാനാകും. ഔദ്യോഗിക ആപ്പുകള്‍ക്കൊക്കെ ‘ഗവണ്‍മെന്റ്’ എന്ന മുദ്ര കൂടെ പ്ലേയ് സ്റ്റോർ ഇപ്പോൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിജിലോക്കര്‍, എംആധാര്‍, നെക്‌സ്റ്റ്‌ജെന്‍എംപരിവാര്‍, വോട്ടര്‍ ഹെല്‍പ്‌ലൈന്‍ തുടങ്ങിയ ആപ്പുകളിലാണ് ഇപ്പോൾ ഗവണ്മെന്റ് മുദ്രയുള്ളത്.
ഇത്തരം ആപ്പുകൾ ഡൌൺലോഡ് ചെയ്യാനൊരുങ്ങുമ്പോൾ വെരിഫൈ ചെയ്ത ആപ്പാണെന്ന നോട്ടിഫിക്കേഷനും വരും. ഇത്തരത്തിൽ ഗവണ്മെന്റ് അപ്പുകളിലെ വ്യാജന്മാരെ സഹായിക്കുന്ന രീതിയാണ് പ്ലേയ് സ്റ്റോർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here