17 ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍

പ്ലേ സ്റ്റോറില്‍ നിന്ന് 17 ലോണ്‍ ആപ്പുകള്‍ പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍ നീക്കി. പ്ലേ സ്റ്റോറില്‍ നിന്ന് ഒരു കോടിയില്‍പ്പരം ഉപയോക്താക്കള്‍ ഡൗണ്‍ലോഡ് ചെയ്ത ലോണ്‍ ആപ്പുകളാണ് നീക്കിയത്. വായ്പയുടെ മറവില്‍ ഉപയോക്താക്കളുടെ ഫോണിലെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ വിവരങ്ങള്‍ ദുരുപയോഗം ചെയ്ത് ഉപയോക്താക്കളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ഈ ആപ്പുകള്‍ ഉപയോഗിക്കുന്നതായും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഗൂഗിളിന്റെ ശക്തമായ നടപടി.

ALSO READ ബിജെപിയുമായി സഹകരിക്കില്ല; യുഡിഎഫ് നേതൃത്വവുമായി തനിക്ക് അഭിപ്രായവ്യത്യാസം; മുഖ്യമന്ത്രിയെ കണ്ട് ജോണി നെല്ലൂർ

ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലാണ് ഈ ആപ്പുകള്‍ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഈ ആപ്പുകള്‍ നീക്കം ചെയ്ത പശ്ചാത്തലത്തില്‍ ഉപയോക്താക്കള്‍ സ്വന്തം നിലയില്‍ ഫോണില്‍ നിന്ന് ഈ ആപ്പുകളെ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
ഫോണില്‍ നിന്ന് ഉടന്‍ ഡിലീറ്റ് ചെയ്യാനുള്ള ആപ്പുകള്‍; AA Kredit, Amor Cash, GuayabaCash, EasyCredit, Cashwow5, CrediBus6, FlashLoan, PrstamosCrdito, Préstamos De Crédito-YumiCash, Go Crédito, Instantáneo Préstamo, Cartera grande, Rápido Crédito, Finupp Lending, 4S Cash, TrueNaira16, EasyCash.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News