ഇന്ത്യന്‍ മാട്രിമോണിയല്‍ ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍

പ്രമുഖ മാട്രിമോണിയല്‍ ആപ്പുകള്‍ അടക്കം 10 കമ്പനി ആപ്പുകള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തതായി റിപ്പോര്‍ട്ട്. ഫീസ് തര്‍ക്കത്തെ തുടര്‍ന്നാണ് പ്ലേസ്റ്റോറില്‍ നിന്ന് ആപ്പുകള്‍ നീക്കം ചെയ്തത്.

ALSO READ ; ‘മതനിരപേക്ഷ നിലപാട് മാധ്യമങ്ങൾ സ്വീകരിക്കണം’: മുഖ്യമന്ത്രി

ഇന്‍-ആപ്പ് പര്‍ച്ചേസുകള്‍ക്ക് പ്ലേസ്റ്റോര്‍ ഈടാക്കുന്ന പ്ലാറ്റ്ഫോം ചാര്‍ജിനെ ചോദ്യം ചെയ്ത് മാട്രിമോണിയല്‍ ആപ്പുകള്‍ കോടതിയില്‍ സമീപിച്ചിരുന്നു. എന്നാല്‍, കമ്പനിക്ക് അനുകൂലമായി സുപ്രീം കോടതിയുടേത് അടക്കം ജനുവരിയിലും ഫെബ്രുവരിയിലുമായി വന്ന രണ്ട് കോടതി തീരുമാനങ്ങള്‍ക്ക് ശേഷം ഫീസ് ഈടാക്കാനും ആപ്പുകള്‍ നീക്കം ചെയ്യാനുമുള്ള നടപടികളുമായി ഗൂഗിള്‍ മുന്നോട്ടുപോകുകയായിരുന്നു.

ALSO READ ;സിദ്ധാര്‍ത്ഥന്റെ മരണം; പ്രതി ചേര്‍ക്കപ്പെട്ട 18 പേരും പൊലീസിന്റെ പിടിയില്‍

വളരെക്കുറച്ച് ആപ്ലിക്കേഷനുകള്‍ക്ക് മാത്രമാണ് ആപ്പില്‍ ഉപയോക്താക്കള്‍ നടത്തുന്ന പേയ്മെന്റിന്റെ 15 ശതമാനത്തില്‍ കൂടുതല്‍ പ്ലാറ്റ്ഫോം ചാര്‍ജായി നല്‍കേണ്ടി വരുന്നതെന്നാണ് ഗൂഗിള്‍ നല്‍കിയ മറുപടി. ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം, ഉപയോഗിക്കുന്ന പേയ്മെന്റ് രീതി എന്നിവയെ അടിസ്ഥാനമാക്കിയാണ് പ്ലാറ്റ്ഫോം ഫീസ് നിശ്ചയിക്കുന്നതെന്നും ഗൂഗിള്‍ അറിയിച്ചു. ഒട്ടേറെ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടാണ് ആപ്പുകള്‍ നീക്കിയതെന്നും ഗൂഗിള്‍ വ്യക്തമാക്കി.

ALSO READ ;സിദ്ധാര്‍ത്ഥന്റെ മരണം; പ്രതി ചേര്‍ക്കപ്പെട്ട 18 പേരും പൊലീസിന്റെ പിടിയില്‍

സ്റ്റാര്‍ട്ട്അപ്പ് ആപ്ലിക്കേഷനുകളില്‍ നിന്ന് ഉള്‍പ്പെടെ 15 മുതല്‍ 30 ശതമാനം വരെ പ്ലാറ്റ്ഫോം ചാര്‍ജ് എന്ന നിലയില്‍ ഈടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്ലേസ്റ്റോര്‍ ബില്ലിങ് നയത്തിനെതിരെ ഒട്ടേറെ ഇന്ത്യന്‍ സ്റ്റാര്‍ട്ട്അപ്പുകളാണ് രംഗത്തെത്തിയത്. ആപ്ലിക്കേഷനുകളായ ഭാരത് മാട്രിമോണി, ക്രിസ്ത്യന്‍ മാട്രിമോണി, മുസ്ലീം മാട്രിമോണി, ജോഡി എന്നിവ വെള്ളിയാഴ്ച പ്ലേസ്റ്റോറില്‍ നിന്ന് ഡിലീറ്റ് ചെയ്തതായി കമ്പനി സ്ഥാപകന്‍ മുരുകവേല്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News