ജിമെയില്‍ സേവനം അവസാനിപ്പിക്കുകയാണോ ഗൂഗിള്‍?

ജിമെയില്‍ സേവനം അവസാനിപ്പിക്കുകയാണെന്ന പ്രചരണത്തില്‍ പ്രതികരണവുമായി ഗൂഗിള്‍. ഓഗസ്റ്റ് ഒന്നാം തീയതി മുതല്‍ ജിമെയിൽ സേവനം അവസാനിപ്പിക്കുയാണെന്ന പ്രചാരണമാണ് വന്നത്. എന്നാൽ ജിമെയില്‍ സേവനം അവസാനിപ്പിക്കില്ലെന്നാണ് ഗൂഗിൾ പറയുന്നത്. ജിമെയില്‍ ഇവിടെ തന്നെ തുടരും എന്ന് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് കമ്പനി അറിയിച്ചത്.

ALSO READ: ആറ്റുകാല്‍ പൊങ്കാല; 4 ഹീറ്റ് ക്ലിനിക്കുകള്‍ കൂടി ആരംഭിച്ചു

ഈ വര്‍ഷം ഓഗസ്റ്റ് ഒന്നിന് ശേഷം, ‘ഇമെയിലുകള്‍ അയയ്ക്കുന്നതും സ്വീകരിക്കുന്നതും ശേഖരിക്കുന്നതും ജിമെയില്‍ പിന്തുണയ്ക്കില്ല എന്നാണ് ഗൂഗിള്‍ അറിയിച്ചെന്നാണ് പ്രചരിച്ച സ്‌ക്രീന്‍ഷോട്ടില്‍ പറയുന്നത്. പുതിയ മാറ്റങ്ങള്‍ക്ക് അനുസരിച്ച് ഗുണമേന്മയുള്ള സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് ജിമെയില്‍ നിര്‍ത്തലാക്കുന്നതെന്നും സ്‌ക്രീന്‍ഷോട്ടില്‍ പറയുന്നു.

ഈ സ്‌ക്രീന്‍ ഷോട്ട് നിരവധി പ്ലാറ്റ്‌ഫോമുകളിലൂടെ വ്യാപകമായി പ്രചരിച്ചതോടെയാണ് വിശദീകരണവുമായി ഗൂഗിള്‍ രംഗത്തെത്തിയത്. ജിമെയിലിന്റെ എച്ച്ടിഎംഎല്‍ വേര്‍ഷന്‍ കമ്പനി ഈ വര്‍ഷം നിര്‍ത്തലാക്കിയിരുന്നു.

അതേസമയം, അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഗൂഗിള്‍ പേയുടെ സേവനം അവസാനിപ്പിക്കാനൊരുങ്ങുകയാണ്. അമേരിക്കയില്‍ കൂടുതല്‍ ഉപയോക്താക്കളുള്ള ഗൂഗിള്‍ വാലറ്റ് എന്ന ആപ്പിലേക്ക് മാറാനാണ് നിര്‍ദ്ദേശം. ജൂണ്‍ നാലാം തീയതി വരെ മാത്രമേ അമേരിക്കയിലെ ഗൂഗിള്‍ പേ സേവനം ലഭിക്കൂ.

ALSO READ: തൃശൂരിൽ ടോറസ് ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News