കുക്കീസ് ശേഖരിക്കുന്നത് നിര്‍ത്തുന്നു; പുതിയ ട്രാക്കിങ് പ്രൊട്ടക്ഷന്‍ സംവിധാനവുമായി ഗൂഗിള്‍

2024 ജനുവരി നാല് മുതല്‍ ക്രോം ബ്രൗസറില്‍ തേഡ് പാര്‍ട്ടി കുക്കീസിന് വിലക്ക് ഏർപെടുത്താൻ ഗൂഗിൾ. ബ്രൗസറുകള്‍ വഴി ഒരോ വെബ്‌സൈറ്റ് സന്ദര്‍ശിക്കുമ്പോഴും ആ വെബ്‌സൈറ്റുകള്‍ ബ്രൗസറിൽ ശേഖരിക്കുന്ന ഡാറ്റയാണ് കുക്കീസ്. ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ അറിയാനും ഓണ്‍ലൈന്‍ പെരുമാറ്റം പിന്തുടരാനും താല്‍പര്യമുള്ള വിഷയങ്ങളിലുള്ള പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാനുമെല്ലാം ഈ കുക്കീസ് ഉപയോഗപ്പെടുത്തും.

ALSO READ: കേരള സർവകലാശാല ആസ്ഥാനത്ത് ഗവർണർക്കെതിരെ ബാനർ ഉയർന്നു

ഉപഭോക്താവിന്റെ ബ്രൗസിങ് ഹിസ്റ്ററി, ലൊക്കേഷന്‍, ഉപകരണം സംബന്ധിച്ച വിവരങ്ങള്‍ പുറത്താവാന്‍ ഇത് കാരണമാവും. കൂടാതെ സ്പീഡിനെയും ഇതിനെ ബാധിക്കും. സൈബര്‍ ആക്രമണങ്ങള്‍ക്കും കുക്കീസ് വഴിയൊരുക്കുന്നു. ഈ സാഹചര്യത്തിൽ 2024 ഓടെ തേഡ് പാര്‍ട്ടി കുക്കീസ് ഒഴിവാക്കുന്നു.

സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റുകളല്ലാതെ മറ്റുള്ള വെബ്‌സൈറ്റുകള്‍ സൃഷ്ടിക്കുന്ന കുക്കീസിനെയാണ് തേഡ് പാര്‍ട്ടി കുക്കീസ് എന്ന് വിളിക്കുന്നത്. വാര്‍ത്താ വെബ്‌സൈറ്റില്‍ നിങ്ങള്‍ എന്തെല്ലാം ആണ് ക്ലിക്ക് ചെയ്യുന്നത് എന്നത് സംബന്ധിച്ച വിവരങ്ങള്‍ ആ പരസ്യ വെബ്‌സൈറ്റ് കുക്കീസ് ആയി ശേഖരിക്കും. പിന്നീട് ആ കുക്കീസിന്റെ അടിസ്ഥാനത്തിലായിരിക്കും കാണുന്ന മറ്റ് പരസ്യങ്ങള്‍.

ട്രാക്കിങ് പ്രൊട്ടക്ഷന്‍ എന്ന പുതിയ ഫീച്ചറിലൂടെയാണ് തേഡ് പാര്‍ട്ടി കുക്കീസിനെ ഗൂഗിള്‍ ക്രോം തടയുക. 2024 ജനുവരി നാലിന് ക്രോമിന്റെ വിന്‍ഡോസ്, ലിനക്‌സ്, മാക്ക്, ആന്‍ഡ്രോയിഡ്, ഐഒഎസ് വേര്‍ഷനുകളിലെ ആഗോള ഉപഭോക്താക്കളില്‍ 1 ശതമാനത്തിന് ഈ ഫീച്ചര്‍ ലഭ്യമാക്കും. ഇതോടെ കുക്കീസ് ശേഖരിക്കുന്നതിന് പകരം ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ കണ്ടെത്തി ആഡ് ടോപ്പിക്കുകളായി ഉപകരണത്തില്‍ ശേഖരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News