നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള ചിത്രങ്ങള്‍ ഗൂഗിള്‍ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന പരാതിയുമായി ഉപയോക്താക്കള്‍. ഗൂഗിളില്‍ തിരയുമ്പോള്‍ ലഭിക്കുന്നത് നിര്‍മിത ബുദ്ധി ഉപയോഗിച്ചുകൊണ്ടുള്ള ചിത്രങ്ങളാണ് കൂടുതലായി ലഭിക്കുന്നതെന്നും ഇത് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയും വഴിതെറ്റിക്കുകയും ചെയ്യുന്നുണ്ടെന്നും സോഷ്യല്‍മീഡിയ ഉപഭോക്താക്കള്‍ ആശങ്ക പങ്കുവെച്ചു.
ALSO READ:ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ ഗുരുതരാവസ്ഥയില്‍
ഗൂഗിള്‍ സെര്‍ച്ചില്‍ ലഭിച്ച എഐ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഉപയോക്താക്കള്‍ പരാതി ഉയര്‍ത്തിയിരിക്കുന്നത്. നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള ചിത്രങ്ങളില്‍ വാട്ടര്‍മാര്‍ക്കിങ് നല്‍കുന്നുണ്ടെങ്കിലും പലപ്പോഴും സാധാരണ ഉപയോക്താക്കളുടെ ശ്രദ്ധയില്‍ ഇത് പെടില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here