ജിമെയിലിന്റെ പുതിയ നയങ്ങൾ അനുസരിച്ച് രണ്ട് വർഷത്തിലധികം ലോഗിൻ ചെയ്യാത്തതോ ഉപയോഗിക്കാത്തതോ ആയ അക്കൗണ്ടുകളും അതിലെ പൂർണ വിവരങ്ങളും നീക്കം ചെയ്യും. അടുത്ത മാസത്തോടെ അക്കൗണ്ടുകൾ നീക്കം ചെയ്ത് തുടങ്ങും.ജിമെയിൽ, ഡോക്സ്, ഡ്രൈവ്, മീറ്റ്, കലണ്ടർ, ഗൂഗിൾ ഫോട്ടോസ് തുടങ്ങിയ സേവനങ്ങളും ഇതില്‍ ഉൾപ്പെടുന്നു.
ALSO READ: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ്, കൊല്ലത്തും അട്ടിമറി; രേഖകൾ കൈരളി ന്യൂസിന്
ഘട്ടം ഘട്ടമായാണ് അക്കൗണ്ടുകൾ നീക്കം ചെയ്യാനുള്ള നടപടി ഗൂഗിൾ സ്വീകരിക്കുന്നത്. ഉപയോഗശൂന്യമായ അക്കൗണ്ടുകളിലെ സുരക്ഷാ പ്രശ്നങ്ങളാണ് പുതിയ മാറ്റത്തിന് കാരണം. ഇത്തരം അക്കൗണ്ടുകളിൽ പഴയതും നിരന്തരമായി ഉപയോഗിച്ചിരുന്നതുമായ പാസ്വേഡുകളാണ് ഉണ്ടാവാന്‍ സാധ്യത. കൂടാതെ ടു ഫാക്ടർ ഒതന്റിക്കേഷൻ പോലുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിക്കാനുള്ള സാധ്യതയും കുറവാണ്.
ALSO READ: 20 വര്‍ഷം പഴക്കമുള്ള രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡ് മറികടന്ന് കെ എല്‍ രാഹുൽ
അക്കൗണ്ട് ഡിലീറ്റാക്കാൻ പോകുന്നുവെന്ന മെസേജ് പല തവണ അയച്ചതിനു ശേഷവും ഈ അക്കൗണ്ടുകൾ സജീവമാകുന്നില്ലെങ്കിൽ ഒരു മാസത്തിനു ശേഷം അക്കൗണ്ട് നീക്കം ചെയ്യാനാണ് തീരുമാനം.രണ്ട് വർഷത്തിൽ ഒരിക്കലെങ്കിലും അക്കൗണ്ട് ലോഗിൻ ചെയ്തവർക്ക് ഈ നടപടി ബാധകമല്ല.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here