ഗൂഗിളിന്റെ പുതിയ ഫോണ്‍ ഗൂഗിള്‍ പിക്സല്‍ 9 സീരീസ് ഫോണുകള്‍ ഓഗസ്റ്റ് 13ന് ഇന്ത്യന്‍ വിപണിയില്‍ എത്തും. 9 സീരീസില്‍ പിക്സല്‍ 9 പ്രോ ഫോള്‍ഡ് ഫോണിനെയാണ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ജെമിനി എഐ സാങ്കേതികവിദ്യയോടെയാണ് ഈ ഫോണുകള്‍ വിപണിയില്‍ എത്തുന്നത്. 9 സീരീസില്‍ പിക്സല്‍ 9 പ്രോ, പിക്സല്‍ 9 പ്രോ ഫോള്‍ഡ് എന്നി ഫോണുകളാണ് വിപണിയില്‍ എത്താനിരിക്കുന്നത്.പിക്സല്‍ 9 പ്രോ ഫോള്‍ഡ് ഇന്ത്യയിലും അവതരിപ്പിക്കുമെന്ന് ഗൂഗിള്‍ സ്ഥിരീകരിച്ചു.
ഗൂഗിള്‍ പിക്സല്‍ 9 പ്രോ അതിന്റെ മുന്‍ഗാമിയായ പിക്സല്‍ 8 പ്രോയ്ക്ക് സമാനമാണ്. ഗൂഗിള്‍ പിക്സല്‍ 9 പ്രോ ഫോള്‍ഡ് കമ്പനിയുടെ രണ്ടാമത്തെ ഫോള്‍ഡബിള്‍ ഫോണാണ്. പിക്സല്‍ ഫോള്‍ഡ് ആണ് ഗൂഗിളിന്റെ ആദ്യത്തെ ഫോള്‍ഡബിള്‍ ഫോണ്‍. പക്ഷേ ഇന്ത്യയില്‍ ഇത് അവതരിപ്പിച്ചിട്ടില്ല.
ഡ്യുവല്‍ പില്‍ ആകൃതിയിലുള്ള ക്യാമറ കട്ട്ഔട്ട് ഏറെ സവിശേഷതകള്‍ നിറഞ്ഞതാണെന്ന് കമ്പനി അവകാശപ്പെട്ടുന്നു. റിയര്‍ പാനലിന്റെ ജെമിനി എഐ സാങ്കേതികവിദ്യ ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here