കൂടുതല്‍ മികച്ചതായാല്‍ അവഗണിക്കപ്പെടുമെന്ന് അറിയില്ലായിരുന്നു എന്ന ക്യാപ്ഷനോട് സമൂഹമാധ്യമങ്ങളില്‍ തന്റെ അനുഭവം പങ്കുവച്ചിരിക്കുകയാണ് ദില്ലി സ്വദേശിയായ അനു ശര്‍മ. അനുവിന്റെ വിദ്യാഭ്യാസ യോഗ്യത അപേക്ഷിച്ച പോസ്റ്റിന് ആവശ്യമായതിലും കൂടുതലും യോഗ്യതയുണ്ടായതാണ് പ്രശ്‌നമായത്.
ALSO READ: വ്യത്യസ്ത ഡീൽ നടത്തുന്ന പാർട്ടിയായി കോൺഗ്രസ് മാറി: ഡിവൈഎഫ്ഐ നേതൃത്വം
റിജക്ഷന്‍ ലെറ്ററില്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്. നിങ്ങളുടെ ബയോഡേറ്റ പരിശോധിച്ചതിന് ശേഷം ഈ പോസ്റ്റിന് ആവശ്യമായ യോഗ്യതയെക്കാള്‍ കൂടുതലാണ് താങ്കള്‍ക്കുള്ളതെന്ന് മനസിലാക്കുന്നു. ഞങ്ങളുടെ അനുഭവത്തില്‍ ഇത്തരം ആളുകള്‍ ജോലിയില്‍ പ്രവേശിച്ചാല്‍ അവര്‍ക്ക് ജോലിയോട് വലിയ താല്‍പര്യമുണ്ടാവില്ല, ഒടുവില്‍ പെട്ടെന്നു തന്നെ ജോലി ഉപേക്ഷിക്കുകയും ചെയ്യും എന്നാണ്.
കുറച്ച് ദിവസം മുമ്പ് എക്‌സിലാണ് അനു ഇക്കാര്യം പോസ്റ്റ് ചെയ്തത്. അതിനിപ്പോള്‍ 78.9 കെ വ്യൂവ് ആണ് ലഭിച്ചിരിക്കുന്നത്.
Didn’t know you could be rejected for being too good 🥲 pic.twitter.com/mbo5fbqEP3
— Anu Sharma (@O_Anu_O) October 17, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here