കോഴിക്കോട് ബീച്ചിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ക്വട്ടേഷൻ തലവൻ പിടിയിൽ. അറസ്റ്റിനിടെ പൊലീസിനെ ഇയാളുടെ കൂട്ടാളികൾ അക്രമിച്ചതോടെ കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു.
ALSO READ: യൂട്യൂബര്‍ ‘തൊപ്പി’യെ അറസ്റ്റ് ചെയ്തു, പിടികൂടൂയത് കതക് ചവിട്ടിപ്പൊളിച്ച്
ഗുണ്ടാത്തലവൻ പന്നിയങ്കര സ്വദേശി നൈനൂക്കിനെയാണ് അറസ്റ്റ് ചെയ്തത്. സംഭവദിവസം കാലത്ത് കൂട്ടാളികളുമായി ബീച്ചിൽ വന്ന ഇയാൾ അവിടെയുണ്ടായിരുന്ന കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. സുഹൃത്തുക്കളുമായി വന്ന പതിനാറുകാരനോടാണ് ലൈംഗികാതിക്രമം നടത്തിയത്. ഇയാൾ കുട്ടിയുടെ കയ്യിൽ കയറിപ്പിടിക്കുകയും മോശമായി പെരുമാറുകയുമായിരുന്നു. ഇത് ചോദ്യം ചെയ്ത കുട്ടിയുടെ സുഹുത്തുക്കളെയും ഇയാൾ ഭീഷണിപ്പെടുത്തുകയും കടലിലെറിയാൻ ശ്രമിക്കുകയും ചെയ്തു.
ALSO READ: ടൈറ്റാനിക്കിൻ്റെ അവശിഷ്ടങ്ങൾ കാണാൻ പോയ ടൈറ്റൻ പൊട്ടിത്തെറിച്ച് അഞ്ച് യാത്രികരും മരിച്ചു
സംഭവം നടന്ന ശേഷം കുട്ടികൾ പന്നിയങ്കര ടൗൺ സ്റ്റേഷനിലെത്തി പൊലീസിന് പരാതി നൽകി. എന്നാൽ അറസ്റ്റ് ചെയ്യാൻ പൊലീസുകാരെത്തിയപ്പോൾ ഇയാൾ വാതിൽ തുറക്കാൻ വിസമ്മതിക്കുകയും ഗ്യാസ് സിലിണ്ടർ തുറന്നുവിടുകയും ചെയ്തു. പിന്നീട് ബലപ്രയോഗത്തിലൂടെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിന്റെ സമയത്ത് പ്രതിയുടെ കൂട്ടാളികൾ പൊലീസിനെ ആക്രമിച്ചു. ഇവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here