കാലിക്കറ്റ് സർവകലാശാല ഹോസ്റ്റലിൽ ഗുണ്ടാ ആക്രമണം

കാലിക്കറ്റ് സർവ്വകലാശാല ഹോസ്റ്റലിൽ ഗുണ്ടാ ആക്രമണം. ഡിപ്പാട്മെൻ്റൽ സ്റ്റുഡൻറ് യൂണിയൻ ചെയർമാൻ ഉൾപ്പെടെ 15 പേർക്ക് പരിക്കേറ്റു. ആയുധങ്ങളുമായി ഹോസ്റ്റലിൽ അതിക്രമിച്ച് കടന്നായിരുന്നു ആക്രമണം

സ്‌ഫോടകവസ്തുക്കൾ എറിഞ്ഞതിന് ശേഷം ഹോക്കിസ്റ്റിക്കുകളും ആയുധങ്ങളുമായാണ് അക്രമി സംഘം ഹോസ്റ്റലിലേക്ക് അതിക്രമിച്ചുകയറിയത്. യൂണിവേഴ്സിറ്റി കായികവിഭാഗത്തിലെ ചില വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആയിരുന്നു ആക്രമണം. ഡിഎസ് യുവിലെ കായിക മത്സരങ്ങളുടെ ദിവസം വിദ്യാർത്ഥിനികളോട് കായിക വിഭാഗത്തിലെ ചിലർ മോശമായി പെറുമാറിയിരുന്നു. ഇത് ചോദ്യം ചെയ്തവരെ ആക്രമിച്ചതിന് പിന്നാലെയാണ് ഹോസ്റ്റൽ കയറി ആക്രമണം നടത്തിയത്. ചെയർമാൻ സ്നേഹിലിനെ ഹോസ്റ്റൽ മുറിയിൽ കയറി ക്രൂരമായി മർദിച്ചു. ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടായിരുന്നു ഹോസ്റ്റലിനകത്തെ ഗുണ്ടാവിളയാട്ടം

സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് എസ്എഫ്ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ക്യാമ്പസിൽ തന്നെ പഠിക്കുന്ന ചില കായിക വിദ്യാർത്ഥികൾ ആണ് ഗുണ്ടാ സംഘത്തിന് നേതൃത്വം നൽകന്നെതും എന്നും ഇവർ നടത്തുന്ന അരാജക പ്രവർത്തനങ്ങൾക്ക് എസ് എഫ് യും ഡിപ്പാട്മെൻ്റ് സ്റ്റുഡൻറ് യൂണിയനും എതിർക്കുന്നതാണ് ആക്രമണത്തിന് കാരണമെന്നും എസ്എഫ്ഐ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News