‘ഫോണ്‍ തിരികെ വേണമെങ്കില്‍ കാലുപിടിക്കണം’; യുവാവിനെക്കൊണ്ട് കാലുപിടിപ്പിച്ച് ഗുണ്ട

യുവാവില്‍ നിന്ന് പിടിച്ചു വാങ്ങിയ മൊബൈല്‍ ഫോണ്‍ തിരികെ നല്‍കണമെങ്കില്‍ കാലു പിടിക്കണമെന്ന് ഗുണ്ടയുടെ ഭീഷണി. മറ്റു വഴികളില്ലാതെ ഗുണ്ടാ നേതാവിന്റെ ഭീഷണിക്ക് വഴങ്ങിയ യുവാവ് അയാളുടെ കാല് പിടിച്ചു. തിരുവനന്തപുരം തുമ്പ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടാഴ്ച മുന്‍പാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചു.

also read- പൂവാറിൽ സഹോദരിമാർക്ക് ക്രൂരപീഡനം; മുൻ സൈനികൻ പിടിയിൽ

സംഭവത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. ഗുണ്ട എയര്‍പോര്‍ട്ട് ഡാനിയും (ഡാനിയല്‍34) ഇയാളുടെ കൂട്ടാളികളുമാണ് യുവാവിനെ വിളിച്ചു വരുത്തി കാലു പിടിപ്പിച്ചത്. ഡാനിക്ക് സഹായിയായി ബൈക്കുകളില്‍ എത്തിയ പത്തംഗ സംഘത്തെയും ആരോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ചിത്രത്തില്‍ കാണാം.

also read- അന്ന് ഏകമകനെ നഷ്ടമായി; ഇന്ന് അവരുടെ ജീവിതത്തിലെ വെളിച്ചമാണ് ആ മാലാഖക്കുഞ്ഞ്

നേരത്തേ ഡാനിയും മറ്റു ചിലരുമായി അടിപിടി ഉണ്ടായി. ഇതിന്റെ തുടര്‍ച്ചയായി, ബൈക്കില്‍ എത്തിയ യുവാവിനെ അനന്തപുരി ആശുപത്രിക്കു സമീപം വച്ച് മര്‍ദിച്ചു. തുടര്‍ന്ന് യുവാവിന്റെ കയ്യില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങുകയായിരുന്നു. താന്‍ പറയുന്ന സ്ഥലത്തു വന്നാല്‍ ഫോണ്‍ തരാമെന്ന് ഡാനി പറഞ്ഞു. യുവാവ് ബൈക്കില്‍ തുമ്പയ്ക്കു സമീപം കരിമണലില്‍ രാത്രിയില്‍ എത്തി. ഈ സമയം ഗുണ്ടാ സംഘവുമായി കാത്തു നിന്ന ഡാനി, യുവാവിനെ തന്റെയടുത്തു വിളിച്ചുവരുത്തി. ‘നിനക്കു മൊബൈല്‍ ഫോണ്‍ വേണമെങ്കില്‍ എന്റെ കാലു പിടിക്കെടാ’ എന്ന് ആക്രോശിച്ചു .യുവാവ് മൂന്നു തവണ ഡാനിയുടെ കാലില്‍ പിടിക്കുന്നത് ദൃശ്യത്തിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News