ആലപ്പുഴയിൽ ഗുണ്ടാവിളയാട്ടം; കാറും സ്കൂട്ടറും അടിച്ച് തകർത്തു, യുവാവിന് വെടിയേറ്റു

ആലപ്പുഴ ചേര്‍ത്തലയില്‍ ഇന്നലെ രാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായി ഗുണ്ടാ സംഘങ്ങളുടെ വിളയാട്ടം. സംഘര്‍ഷത്തില്‍ രണ്ടുയുവാക്കള്‍ക്ക് പരുക്ക് പറ്റി. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ഇതിന് പിന്നിലെന്നാണ് സൂചന. ഒരാള്‍ക്ക് എയര്‍ഗണ്‍ കൊണ്ടാണ് വെടിയേറ്റത്.

ചേര്‍ത്തല, മുഹമ്മ പ്രദേശത്താണ് സംഘര്‍ഷം ഉണ്ടായത്. ഇന്നലെ രാത്രി പത്തരയോടെ ഒറ്റപുന്ന ബാറിന് സമീപമാണ് ആദ്യം സംഘര്‍ഷം ഉണ്ടായത്. ഇതില്‍ സുജിത്ത് എന്ന യുവാവിന് പരിക്കേറ്റു. ഇതിന് പിന്നാലെ രഞ്ജിത്ത് എന്ന യുവാവിന് എയര്‍ഗണ്‍ കൊണ്ട് വെടിയേല്‍ക്കുകയായിരുന്നു. രഞ്ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതിന് പിന്നാലെ വീട് കയറിയുള്ള ആക്രമണവും നടന്നു. സംഘം ചേര്‍ന്നെത്തിയായിരുന്നു ആക്രമണം. അജിത്ത്, ദീപു, പ്രജീഷ് എന്നിവരുടെ വീട് കയറിയായിരുന്നു ആക്രമണം. സംഘം ചേര്‍ന്നെത്തി വീടിന്റെ വാതില്‍ തല്ലിപ്പൊളിച്ച് അകത്തുകയറി. ഗൃഹോപകരണങ്ങള്‍ നശിപ്പിച്ചു. ജനല്‍ചില്ലുകള്‍ തകര്‍ത്തു. പുറത്ത് നിര്‍ത്തിയിട്ടിരുന്ന ഒരു കാറും അടിച്ചുതകര്‍ത്തിട്ടുണ്ട്. മറ്റൊരു വീട്ടില്‍ രണ്ട് സ്‌കൂട്ടറുകളാണ് അടിച്ചുതകര്‍ത്തത്. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News