ഹോണടിച്ചത് ഇഷ്ടപ്പെട്ടില്ല; പോലീസ് ഉദ്യോഗസ്ഥനെ മർദിച്ച ഗുണ്ടകൾ പിടിയിൽ

Crime

വാഹനത്തിൻ്റെ ഹോൺ അടിച്ചത് ഇഷ്ടപ്പെട്ടില്ല പോലീസ് ഉദ്യോഗസ്ഥനെ മർദിച്ച ഗുണ്ടകൾ പിടിയിലായി. സിറ്റി സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ഓഫീസിലെ പോലീസ് ഉദ്യോഗസ്ഥനായ ഷെമീറിനെയാണ് പെരുമാതുറ സ്വദേശി ഷാനിഫർ (32) പുതുക്കുറിച്ചി സ്വദേശി ജോഷി ജെറാൾഡ് (28) എന്നിവർ മർദിച്ചത്.

ശനിയാഴ്ച ഉച്ചയ്ക്ക് 2.30നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഷമീർ പുതുക്കുറിച്ചിയിലുള്ള തന്റെ വീട്ടിലേക്ക് പോകുന്ന വഴി വാഹനത്തിൻ്റെ ഹോൺ അടിച്ചത് മുന്നിലൂടെ ബൈക്കിൽ പോവുകയായായിരുന്ന പ്രതികൾ ചോദ്യം ചെയ്തു അതിനു ശേഷമാണ് ഷമീറിനെ പ്രതികൾ മർദിച്ചത്.

Also Read: മറ്റു സംസ്ഥാനങ്ങളില്‍ നിക്ഷേപം നടത്താനെത്തുന്ന കമ്പനികളെ കേന്ദ്രസര്‍ക്കാര്‍ സമർദം ചെലുത്തി ​ഗുജറാത്തിലെത്തിക്കുന്നു; റിപ്പോർട്ട് പുറത്ത്

ഞങ്ങൾ ഈ പ്രദേശത്തെ അറിയപ്പെടുന്ന ഗുണ്ടകൾ ആണെന്നും ഞങ്ങളുടെ പിന്നിൽ വന്നു ഹോൺ അടിക്കാൻ നീ ആരെടാ എന്ന് ചോദിച്ചു കൊണ്ടായിരുന്നു പ്രതികൾ പൊലീസുദ്യോ​ഗസ്ഥനെ മർദിച്ചത്. വാഹനത്തിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് ഷമീറിനെ കുത്താൻ ശ്രമിക്കുകയും മുഖത്ത് ഇടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.

Also Read: ബിജെപി മുനമ്പത്തെ രാഷ്ട്രീയ ആയുധമാക്കി മാറ്റുന്നു: ബിനോയ് വിശ്വം

ഷാനിഫർ കഠിനംകുളം സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽപെട്ട പ്രതിയാണ്. ഇയാൾ പതിനെട്ടോളം കേസുകളിലെ പ്രതിയാണ്. ഇരുവരെയും കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തു. വധശ്രമം ഉൾപ്പെടെയുള്ള കേസുകളാണ് ചുമത്തിയായിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News