മറ്റെല്ലാം മാറിനില്‍ക്കും; ദോശ, ഇഡ്ഡലി എന്നിവയ്‌ക്കൊപ്പം കിടിലന്‍ നെല്ലിക്ക ചട്ണി

ഇഡ്ഡലിയുടെയും ദോശയുടെയും ഒപ്പം കഴിക്കാന്‍ നെല്ലിക്ക കൊണ്ട് അടിപൊളി ചട്ണി തയ്യാറാക്കിയാലോ?

ആവശ്യമായ ചേരുവകള്‍

നെല്ലിക്ക – 3 എണ്ണം അരിഞ്ഞത്
തേങ്ങ – അര കപ്പ്
പച്ചമുളക് – 4-5 എണ്ണം
കറിവേപ്പില
മല്ലിയില – 1 പിടി
വെളുത്തുള്ളി – 4-5 എണ്ണം
പുളി – 1 ചെറിയ കഷ്ണം
ഉപ്പ് – ആവശ്യത്തിന്

ALSO READ:വെറും വയറ്റില്‍ രാവിലെ കറിവേപ്പിലയിട്ട വെള്ളം കുടിക്കൂ…ഗുണങ്ങള്‍ ഏറെ

തയ്യാറാക്കുന്നവിധം

– ചേരുവകള്‍ എല്ലാം കൂടി മിക്‌സിയില്‍ ഇട്ടു നന്നായി അടിച്ചെടുക്കുക. ആവശ്യത്തിന് വെള്ളം ചേര്‍ക്കണം

– ചീനചട്ടിയില്‍ എണ്ണ ചൂടാക്കി, കടുക് പൊട്ടിച്ച് രണ്ടു ചുവന്ന മുളക്, കറിവേപ്പില എന്നിവ ചേര്‍ക്കുക. ഇത് ചട്ണിയിലേക്ക് ചേര്‍ത്ത് ഇളക്കുക.

– ഈ ചട്ണി, ദോശ, ഇഡ്ഡലി മുതലായവക്കൊപ്പം ചൂടോടെ കഴിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News