നെല്ലിക്ക അച്ചാർ കേടാകാതെ സൂക്ഷിക്കണോ? എങ്കിൽ ഇങ്ങനെ ഒന്ന് പരീക്ഷിച്ച് നോക്കു

എന്തൊക്കെ കറികൾ ഉണ്ടെങ്കിലും ഊണിന് കുറച്ച് അച്ചാർ ഉണ്ടെങ്കിൽ ഒരു പ്രത്യേക സന്തോഷം വരും. വിവിധ തരം അച്ചാറുകൾ നമുക്ക് ഉണ്ട്. അച്ചാർ പ്രേമികൾക്കായി നെല്ലിക്ക അച്ചാർ ഉണ്ടാക്കിയാലോ..

Also read:ഇതുണ്ടെങ്കിലും എത്ര വേണമെങ്കിലും ചോറുണ്ണാം..! എളുപ്പത്തിലുണ്ടാക്കാം രുചികരമായ നത്തോലി അച്ചാർ

ആവശ്യ സാധനങ്ങൾ

നെല്ലിക്ക 1 കെ ജി
വെളുത്തുള്ളി തൊണ്ട് കളഞ്ഞത് 150 ജി
മുളക് പൊടി എരിവിന് ആവശ്യത്തിന്
മഞ്ഞൾ പൊടി 1 ടിസ്പൂൺ
കായപ്പൊടി 1 ടിസ്പൂൺ
ഉലുവ പൊടി 1/2 ടി സ്പൂൺ
കടുക് 1 ടി സ്പൂൺ
ജീരകം 1/2 ടി സ്പൂൺ
നല്ലെണ്ണ ആവശ്യത്തിന്
വീനീഗർ 1 / 2 കപ്പ്
ഉപ്പ് ആവശ്യത്തിന്
കറിവേപ്പില 2 കതിർപ്പ്

Also read:ഇനി ഓറഞ്ച് തൊലി വലിച്ചെറിയണ്ടാ… നല്ല കിടിലൻ അച്ചാർ ഉണ്ടാക്കാം

പാകം ചെയ്യുന്ന വിധം

നെല്ലിക്ക നന്നായി കഴുകി തുടച്ച് കുറച്ച് സമയം വെയിലത്ത് വച്ച ശേഷം എടുക്കുക. വെള്ളമയം ഉണ്ടെങ്കിൽ അത് കളയാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ആദ്യം ഒരു ചീനചട്ടിയിൽ കുറച്ച് നല്ലെണ്ണ ഒഴിച്ച് നെല്ലിക്ക ഇതിലേക്കിട്ട് വഴറ്റുക. 5 മിനിറ്റ് കഴിയുമ്പോൾ നെല്ലിക്കയുടെ നിറം മാറി സോഫ്റ്റ് ആയി തുടങ്ങും. സോഫാറ്റായി തുടങ്ങുമ്പോൾ നെല്ലിക്ക ഒരു ഉണങ്ങിയ പാത്രത്തിലേക്ക് കോരി മാറ്റുക. ഇതേ ചീന ചട്ടിയിൽ നെല്ലിക്ക അച്ചാറിന് ആവശ്യമായ നല്ലെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക്, ജീരകം ഇട്ട് പൊട്ടിക്കുക.

ഇതിലേക്ക് വെളുത്തുള്ളി, കറിവേപ്പില ഇട്ട് വഴറ്റുക. (വേണമെന്നുള്ളവർക്ക് പച്ച മുളക് ,ഇഞ്ചിയും ചേർക്കാം) ഇത് വഴന്നു വരുമ്പോൾ പൊടികൾ ചേർത്ത് പച്ച മണം മാറുമ്പോൾ ആവശ്യത്തിന് ഉപ്പുട്ടിളക്കിയ ശേഷം നെല്ലിക്ക ഇട്ട് മിക്സ് ചെയ്യുക. 2 മിനിറ്റ് ചെറു തീയിൽ നെല്ലിക്ക ഉടഞ്ഞ് പോകാതെ മിക്സ് ചെയുക. ഇതിലേക്ക് എടുത്ത് വച്ചിരിക്കുന്ന വീനീഗർ കൂടി ഒഴിച്ച് ഇളക്കി തീ ഓഫ് ചെയ്യുക. നെല്ലിക്ക അച്ചാർ റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News