നെല്ലിക്ക മുടിയെ ശക്തിപ്പെടുത്തി കൊഴിച്ചിൽ തടയുന്നു; ഉപയോഗിക്കേണ്ട രീതി ഇങ്ങനെ…

മുടി ആരോ​ഗ്യത്തോടെ വളരുന്നതിന് നെല്ലിക്ക നല്ലൊരു പ്രതിവിധിയാണ്. നെല്ലിക്കയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇരുമ്പ്, കാൽസ്യം, ടാന്നിസ്, ഫോസ്ഫറസ് എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. നെല്ലിക്ക രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും മുടി കൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യുന്നു. നെല്ലിക്ക ശിരോചർമ്മത്തിലേക്കുള്ള രക്തചംക്രമണം വർദ്ധിപ്പിക്കുന്നതിലൂടെ നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കും.

also read: കോടിയേരി ബാലകൃഷ്ണനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപികക്ക് പിഴയടക്കാന്‍ ശിക്ഷ

നെല്ലിക്ക പലവിധത്തിൽ ഉപയോഗിക്കാം.

. ഒരു ബൗളിൽ രണ്ട് ടീസ്പൂൺ നാരങ്ങ നീരും രണ്ട് ടീസ്പൂൺ നെല്ലിക്ക ജ്യൂസും മിക്സ് ചെയ്ത് തലയിൽ പുരട്ടുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഉപയോ​ഗിക്കാവുന്നതാണ്. നാരങ്ങനീരിൽ ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ, ആൻറിവൈറൽ ഗുണങ്ങളുണ്ട്.

. അൽപം നെല്ലിക്ക ജ്യൂസിൽ ബദാം പേസ്റ്റ് മിക്സ് ചെയ്ത് തലയിൽ പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയുക.

. മുടി വളരാൻ നെല്ലിക്കയും തൈരും ഒരുമിച്ച് ഉപയോഗിക്കാവുന്നതാണ്. രണ്ട് ടീസ്പൂൺ നെല്ലിക്ക പൊടിയിലേക്ക് ഒരു ടീസ്പൂൺ തെെര് ചേർത്ത് തലയിൽ തേച്ച് പിടിപ്പിക്കുക. മുടികൊഴിച്ചിൽ കുറയ്ക്കാൻ ഈ പാക്ക് സ​ഹായിക്കും. ഈ മിശ്രിതം തലയോട്ടി ശുദ്ധീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തുകൊണ്ട് ഈ പ്രശ്നങ്ങളെ പരി​ഹരിക്കാം.


ശ്രദ്ധിക്കുക: അലർജി മറ്റ് അസുഖമുള്ളവർ നിർബന്ധമായും ഡോക്ടറുടെ നിർദേശാനുസരണം ഉപയോഗിക്കുക.

also read: ‘മഞ്ചേശ്വരത്തുനിന്നും തുടങ്ങാം…’; മനോഹരമായ റോഡുകളുടെ ആകാശദൃശ്യങ്ങൾ; വീഡിയോ പങ്കു വെച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News