നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ വിവാദ കല്ലറ പൊളിക്കാന്‍ അനുവദിക്കില്ലെന്ന് മകന്‍ സനന്ദനന്‍. പൊളിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരായ നിയമനടപടി ഹിന്ദു ഐക്യവേദി തീരുമാനിക്കും. കല്ലറ പൊളിക്കാനുള്ള തീരുമാനം മതവികാരം വ്രണപ്പെടുത്തുന്നതെന്നാണ് ആരോപണം. പൊലീസ് നോട്ടീസ് നല്‍കിയിട്ടില്ലെന്നും കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നെന്നും പറഞ്ഞ സനന്ദനന്‍ പിതാവിന്റെ സമാധി പോസ്റ്റര്‍ അടിച്ചത് താന്‍ തന്നെയെന്നും മാധ്യമങ്ങളോട് പറഞ്ഞു.
നെയ്യാറ്റിൻകര സ്വദേശി ഗോപൻ സ്വാമി വ്യാഴാഴ്ച രാവിലെ 11 മണിയോടെ നടന്ന് പോയി കല്ലറയിലിരുന്ന് സമാധിയായെന്നാണ് മകൻ രാജസേനൻ പറയുന്നത്. എന്നാൽ ഗോപൻ സ്വാമി അതീവ ഗുരുതാവസ്ഥയിൽ കിടപ്പിലായിരുന്നെന്നും വ്യാഴാഴ്ച രാവിലെ പോയി കണ്ടിരുന്നെന്നുമാണ് അടുത്ത ബന്ധുവിന്‍റെ മൊഴി.
ALSO READ; പത്തനംതിട്ട പോക്സോ കേസ്: അന്വേഷണത്തിന് 25 അംഗ പ്രത്യേക സംഘം; ഇതുവരെ അറസ്റ്റിലായത് 26 പേർ
വീട്ടുകാരിൽ നിന്നും അടുത്ത ബന്ധുക്കളിൽ നിന്നും പരസ്പര വിരുദ്ധമായ മൊഴിയാണ് പൊലീസിന് മുന്നിലുള്ളത്. ഗോപൻസ്വാമിയെ അപായപ്പെടുത്തിയതാകാമെന്ന നാട്ടുകാരുടെ പരാതിയും നിലവിലുണ്ട്. മരിച്ച ശേഷം കല്ലറയിലിരുത്തി സമാധിയാക്കിയതാണോ എന്നതടക്കമുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം നടക്കുകയാണ്. കല്ലറ തുറന്ന് ശരീരം പുറത്തെടുത്ത് പരിശോധന നടത്തണമെന്നാണ് പൊലീസ് ആവശ്യം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here