നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ കല്ലറ പൊളിച്ച് പരിശോധിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ കുടുംബം ഹൈക്കോടതിയിലേക്ക്. ഇതു സംബന്ധിച്ച നോട്ടീസ് ലഭിക്കുന്ന മുറയ്ക്ക് ഹൈക്കോടതിയെ സമീപിക്കും. മരണത്തിൽ ദുരൂഹത നിലനിൽക്കുന്ന സാഹചര്യത്തിൽ കല്ലറ പൊളിക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പൊലീസ് .
ഗോപൻ സ്വാമിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാൽ കല്ലറ പൊളിച്ചു പരിശോധിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഉടൻ കുടുംബത്തിന് നോട്ടീസ് നൽകി തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ കല്ലറ പൊളിച്ചു പരിശോധിക്കാനുള്ള നീക്കത്തിലാണ് പോലീസും ജില്ലാ ഭരണകൂടവും.
എന്നാൽ കല്ലറ പൊളിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ഗോപൻ സ്വാമിയുടെ കുടുംബം. അച്ഛന്റെ ഇഷ്ടപ്രകാരമാണ് സമാധി ഒരുക്കിയതെന്നും കല്ലറ പൊളിക്കാൻ അനുവദിക്കില്ലെന്നും മകൻ സനന്ദനൻ പറഞ്ഞു. അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് മക്കളാണെന്ന് കുടുംബത്തിന്റെ അഭിഭാഷകൻ രഞ്ജിത്ത് കൈരളി ന്യൂസിനോട് പറഞ്ഞു.
നോട്ടീസ് ലഭിക്കുന്ന മുറയ്ക്ക് ഹൈക്കോടതിയെ സമീപിക്കുമെന്നും അഭിഭാഷകൻ വ്യക്തമാക്കി. മരണവുമായി ബന്ധപ്പെട്ട് മക്കൾ നൽകിയ മൊഴികളിൽ ഉൾപ്പെടെ അവ്യക്തയുള്ളതിനാൽ അന്വേഷണം വേഗത്തിൽ ആക്കാൻ ആണ് പോലീസ് തീരുമാനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here