ഞാന്‍ സ്‌നേഹിക്കുന്ന ഒരാളുമായുള്ള സന്തോഷകരമായ നിമിഷങ്ങള്‍; മയോനിയെ ചേർത്ത് പിടിച്ച് വീണ്ടും ​ഗോപി സുന്ദർ

വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി ഗോപി സുന്ദർ.ആർട്ടിസ്റ്റ് ആയ മയോനിക്ക് ഒപ്പമുള്ള ഗോപി സുന്ദറിന്റെ ഫോട്ടോ ആണ് ശ്രദ്ധനേടുന്നത്. അടുത്തിടെ സം​ഗീത പരിപാടികൾക്കായി വിദേശത്ത് ആയിരുന്നു ​ഗോപി സുന്ദർ. ഇവിടെ നിന്നുമുള്ള ഫോട്ടോകൾ ഇദ്ദേഹം പങ്കുവച്ചിരുന്നു. നേരത്തെ മയോനിക്കൊപ്പം പങ്കുവച്ച ​ഗോപി സുന്ദറിന്റെ ഫോട്ടോ വൈറൽ ആയിരുന്നു. അത്തരത്തിലൊരു ഫോട്ടോയാണ് ഇപ്പോൾ വീണ്ടും വൈറൽ ആകുന്നത്.

ALSO READ: കൊച്ചിയുടെ മുഖത്തിന് മാറ്റ് കൂട്ടി മെട്രോകൾ, വാട്ടർമെട്രോ പന്ത്രണ്ടര ലക്ഷം ആളുകൾ ഇതുവരെ ഉപയോഗിച്ചു : മുഖ്യമന്ത്രി 

‘ഞാന്‍ സ്‌നേഹിക്കുന്ന ഒരാളുമായുള്ള സന്തോഷകരമായ നിമിഷങ്ങള്‍, എങ്ങനെ സ്നേഹിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും എന്നെ പഠിപ്പിച്ചു.’ എന്നാണ് ​മയോനിയുടെ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.

ഗോപി സുന്ദറും ​ഗായിക അമൃത സുരേഷും വേർപിരിഞ്ഞെന്ന തരത്തിലാണ് നിലവിലെ ചർച്ചകൾ. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ ഇരുവരും തയ്യാറായിട്ടുമില്ല.അടുത്തിടെ കാശി ഉള്‍പ്പടെ ഉള്ള സ്ഥലങ്ങളില്‍ അമൃത സുരേഷ് യാത്ര ചെയ്തിരുന്നു. താനിപ്പോള്‍ ഒരിടവേളയില്‍ ആണെന്നും സ്വയം സുഖപ്പെടാന്‍ വേണ്ടിയാണിത് എന്നും ആണ് അമൃത പറഞ്ഞത്.സം​ഗീതത്തിലെ അതിശയകരമായ നിമിഷങ്ങൾ പങ്കിടാന്‍ താന്‍ മടങ്ങി വരും എന്നും അമൃത വ്യക്തമാക്കിയിരുന്നു.

ALSO READ: ഒന്നിനും വ്യക്തമായ മറുപടി പറഞ്ഞിട്ടില്ല, നിർമല സീതാരാമൻ സ്വയം പരിഹാസ്യയായി; ജോൺ ബ്രിട്ടാസ് എംപി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News