‘ഇതാണ് എന്റെ ബോസ്’; ഗോപിസുന്ദറിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് യുവ ഗായിക

മലയാളികളുടെ ഇഷ്ട്ട ഗായകനും സംഗീത സംവിധായകനുമാണ് ഗോപി സുന്ദർ. ഇപ്പോഴിതാ ഗോപി സുന്ദറുമൊത്ത് സ്വിറ്റ്സർലൻഡിൽ അടിച്ച് പൊളിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് യുവ ഗായികയായ പുണ്യ പ്രദീപ്. ഇൻസ്റ്റാഗ്രാമിൽ ‘ബോസ്’ എന്ന അടികുറിപ്പോടുകൂടിയാണ് പുണ്യ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

Also read:ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിലൂടെ വന്ന് സംഗീതരംഗത്ത് ശ്രദ്ധേയയായ ഗായികയാണ് പുണ്യ പ്രദീപ്. ഗോപി സുന്ദറിനൊപ്പം മുൻപും സ്റ്റേജ് ഷോകളിൽ പുണ്യ പങ്കെടുത്തിട്ടുണ്ട്. ‘മേൽ മേൽ മേൽ വിണ്ണിലെ’ ഇരുവരും ഒരുമിച്ച് വേദിയിൽ ആലപിക്കുന്നതിന്റെ വീഡിയോ വൈറലായിരുന്നു.

Also read:സഹകരണ മേഖലയെ തകര്‍ക്കാമെന്ന വ്യാമോഹം വേണ്ട: മുഖ്യമന്ത്രി

അതേസമയം,ഗോപി സുന്ദർ ഇതിനോടകം നിരവധി പോസ്റ്റുകളാണ് സ്വിറ്റ്സർലാൻഡ് യാത്രയുമായി ബന്ധപ്പെട്ട് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രങ്ങൾക്കും വീഡിയോകൾക്കും താഴെ പ്രതികരണങ്ങളുമായി എത്തുന്നത്. ‘ലവ് യു സ്വിറ്റ്സർലൻഡ്’ എന്ന അടിക്കുറിപ്പോടെയാണ് ഗോപി സുന്ദർ സ്വിറ്റ്സർലൻഡിൽ പരിപാടി അവതരിപ്പിച്ച ചിത്രം പങ്കുവച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News