ഒടുവിൽ ഗോപി സുന്ദർ പ്രതികരിച്ചു, മോശം കമന്റിട്ടവന് കൊടുത്തത് കിടിലൻ മറുപടി

നിരന്തരമായി സൈബർ ആക്രമണങ്ങൾ നേരിടേണ്ടിവന്ന ഒരാളാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ. പ്രണയങ്ങൾ മൂലം ആദ്യമായിട്ടായിരിക്കും ഒരാൾ ഇത്രയധികം സൈബർ ബുള്ളിയിങ്ങിന് വിധേയനാകുന്നത്. പല കമന്റുകളും തന്നെ മാനസികമായി പലപ്പോഴും തളർത്തിയിട്ടുണ്ടെന്നും, കഴിവതും അതൊന്നും ശ്രദ്ധിക്കാറുമില്ലെന്നായിരുന്നു ഇത്തരം കാര്യങ്ങൾക്കെതിരെ ഒരു അഭിമുഖത്തിൽ ഗോപി സുന്ദർ പറഞ്ഞത്. ഇപ്പോഴിതാ തനിക്കെതിരെ മോശം കമന്റിട്ട ഒരാൾക്ക് കൃത്യമായ മറുപടി നല്കിയിരിക്കുകയാണ് ഗോപി സുന്ദർ .

ALSO READ: ദിവസവും മീൻ കഴിച്ചത് കൊണ്ടാണ് ഐശ്വര്യ റായ്ക്ക് തിളങ്ങുന്ന കണ്ണുകൾ കിട്ടിയത്, നിങ്ങളും മീൻ കഴിക്കൂ എന്ന് ബി ജെ പി മന്ത്രി

സോഷ്യൽ മീഡിയയിൽ നല്ല ദിവസം നേർന്ന് കൊണ്ട് ​ഗോപി സുന്ദർ പങ്കുവച്ച പോസ്റ്റിന് താഴെ, ‘അണ്ണാ അണ്ണന്റെ സമയം ആണ് അണ്ണാ സമയം’ എന്ന് ഒരാൾ കമന്റിടുകയും ‘പെൺകുട്ടികളെ ചതിക്കൽ അല്ലേ’, എന്ന് മറ്റൊരാൾ ഇതിന് മറുപടി നൽകുകയും ചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ട ഗോപി സുന്ദർ മോശം കമന്റിട്ടവർക്ക് കൃത്യമായ മറുപടി നൽകി.

ALSO READ: ‘കഴിഞ്ഞുപോയ ഒൻപത് വർഷങ്ങൾ, ഈ സ്നേഹത്തിനും ജീവിതത്തിനും നന്ദി’, നസ്രിയയെ ചേർത്തു പിടിച്ച് ഫഹദ്

‘ആര് ആരെയാ ചതിച്ചേ ? നിങ്ങളോട് ആരെങ്കിലും വന്ന് ഏതെങ്കിലും ചതിയുടെ കഥ പറഞ്ഞോ ? ഇടപെടാൻ പറഞ്ഞോ? സഹായം തേടിയോ? ഈ അറിയാത്ത കാര്യത്തിനെ കുറിച്ച് എങ്ങനെയാണ് ഇങ്ങനെ ഊഹിച്ച് ഇത്രയും ക്രിയേറ്റീവ് ആയി കമന്റിടാൻ പറ്റുന്നത് ? കഷ്ടം ഉണ്ട്. ഈ ക്രിയേറ്റിവിറ്റി സ്വന്തം ജീവിതത്തിൽ കാണിച്ചാൽ എന്തെങ്കിലും ​ഗുണം ഉണ്ടാവും. അതിന് ഞാൻ ​ഗാരന്റി. നല്ലൊരു ദിവസം നേരുന്നു. ഈ ക്രിയേറ്റിവിറ്റി സ്വന്തം ജീവിതത്തിൽ കാണിച്ചാൽ എന്തെങ്കിലും ഗുണം ഉണ്ടാകും. അതിനു ഞാൻ ഗ്യാരന്റി, നല്ലൊരു ദിവസം നേരുന്നു. (creative head of others life )’, എന്നായിരുന്നു ​ഗോപി സുന്ദർ മോശം കമന്റിട്ടവർക്ക് നൽകിയ മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News