“സ്വകാര്യജീവിതത്തിലേക്ക് എത്തിനോക്കുന്ന യാതൊരു പണിയുമില്ലാത്തവര്‍ക്കായി സമര്‍പ്പിക്കുന്നു”; പുതിയ ചിത്രം പങ്കുവെച്ച് ഗോപിസുന്ദര്‍

തന്റെ സ്വകാര്യ ജീവിതത്തില്‍ ഇടപെടുന്നവര്‍ക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി സംഗീതസംവിധായകനും ഗായകനുമായ ഗോപി സുന്ദര്‍. താന്‍ സ്ത്രീകളുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നതിനെ വിമര്‍ശിച്ചവര്‍ക്കാണ് ഗോപി സുന്ദര്‍ കുറിക്കുകൊള്ളുന്ന മറുപടി നല്‍കിയത്.

Also Read : ‘ഇതാണ് എന്റെ ബോസ്’; ഗോപിസുന്ദറിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് യുവ ഗായിക

വീണ്ടും സഹപ്രവര്‍ത്തകയ്‌ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ഗോപി സുന്ദര്‍ വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്. “മറ്റുള്ളവരുടെ സ്വകാര്യജീവിതത്തിലേക്ക് എത്തിനോക്കുന്ന, യാതൊരു പണിയുമില്ലാത്തവര്‍ക്കായി ഈ ചിത്രം സമര്‍പ്പിക്കുന്നു” എന്ന അടിക്കുറിപ്പോടെയാണ് മയോനി എന്ന പ്രിയ നായര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്.

Also Read : ഒരേ മനസോടെയല്ലാതെ വിവാഹമെന്ന തീരുമാനം, ഒടുവിൽ പിരിയാൻ തീരുമാനിച്ചു; ഗോവിന്ദ് പദ്മസൂര്യയും ഗോപികയും ഓർമ്മകൾ പങ്കുവെക്കുന്നു

പ്രിയയും ഗോപി സുന്ദറും പ്രണയത്തിലാണെന്ന തരത്തില്‍ മുന്‍പ് അഭ്യൂഹങ്ങളുണ്ടായിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡ് യാത്രയ്ക്കിടെ പ്രിയയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചതോടെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഗോപി സുന്ദറിന്റെ ചിത്രവും കുറിപ്പും ഇതിനകം ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിക്കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News