ഡി 4 ഡാൻസിലൂടെ മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട അവതാരകനാണ് ഗോവിന്ദ് പത്മസൂര്യ എന്ന ‘ജി പി’. താരത്തിന്റെ കല്യാണ നിശ്ചയ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. എന്നാൽ പങ്കാളിയാകുവാൻ പോകുന്നത് മലയാളി സീരിയൽ പ്രേമികളുടെ ഇഷ്ട നായികയാണ്.മറ്റാരുമല്ല സാന്ത്വനം സീരിയലിലെ അഞ്ജലി എന്ന കഥാപാത്ര അവതരിപ്പിക്കുന്ന ഗോപിക അനിലാണ്. ഇന്നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. സോഷ്യൽ മീഡിയയിൽ വിവാഹനിശ്ചയത്തിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് ഇരുവരും തങ്ങളുടെ സന്തോഷ വര്‍ത്തമാനം അറിയിച്ചത്.
also read: ഭിന്നശേഷിക്കാരിയായ വൃദ്ധക്ക് നേരെ ലൈംഗികാതിക്രമം; ക്രൂര മർദനത്തിനിരയായത് യാചക സ്ത്രീ
‘ഞങ്ങൾ വളരെ സന്തോഷത്തോടുകൂടിയാണ് ഇത് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് അഷ്ടമി ദിനത്തിൽ ശുഭമുഹൂർത്തത്തിൽ ഞങ്ങളുടെ വിവാഹ നിശ്ചയമാണ്. വീട്ടുകാരുടെ നിർദേശപ്രകാരം കണ്ടുമുട്ടിയ ഞങ്ങളുടെ ഹൃദയബന്ധം സാവകാശം പൂവിടുകയായിരുന്നു. നിങ്ങൾ എന്നും ഞങ്ങളെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണ് ചേർത്തുപിടിച്ചിട്ടുള്ളത്. നിങ്ങളുടെ ഈ സ്നേഹം തന്നെയാണ് ഞങ്ങളുടെ ഊർജ്ജവും. ഞങ്ങളുടെ ഒരുമിച്ചുള്ള ഈ കാൽവെപ്പിൽ നിങ്ങളുടെ എല്ലാവിധ പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടായിരിക്കും എന്ന വിശ്വാസത്തോടെ, സസ്നേഹം ഗോവിന്ദ് പത്മസൂര്യ, ഗോപിക അനിൽ’- എന്നായിരുന്നു കുറിപ്പ്.
സിനിമയില്‍ ബാലതാരമായി എത്തി പിന്നീട് സീരിയലുകളിലൂടെ പ്രശസ്തയായ താരമാണ് ഗോപിക അനില്‍. കബനി ഉള്‍പ്പെടെ പല പരമ്പരകളിലും അഭിനയിച്ചെങ്കിലും സാന്ത്വനത്തില്‍ അഭിനയിച്ചതാണ് ഗോപികയ്ക്ക് കരിയര്‍ ബ്രേക്ക് ആയത്. സീരിയലിലെ അഞ്ജലി എന്ന കഥാപാത്രം ഒട്ടേറെ ആരാധകരെയാണ് ഗോപികയ്ക്ക് നേടിക്കൊടുത്തത്.
also read:തേജ് ചുഴലിക്കാറ്റ് : ഒമാനിൽ കനത്ത ജാഗ്രത; രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു
ഗോവിന്ദ് പത്മസൂര്യ ആദ്യം ചില മ്യൂസിക് വീഡിയോകളില്‍ അഭിനയിച്ചു പിന്നീട് സിനിമയിലേക്കും വന്നു. 2008 ല്‍ പുറത്തിറങ്ങിയ ‘അടയാളങ്ങള്‍’ ആയിരുന്നു ആദ്യ ചിത്രം. പിന്നീട് ഡാഡി കൂള്‍, വര്‍ഷം, പ്രേതം, ഷെഫീക്കിന്‍റെ സന്തോഷം അടക്കം മലയാളത്തില്‍ പതിനഞ്ചിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. തമിഴില്‍ ‘കീ’ എന്ന ചിത്രത്തിലും തെലുങ്കില്‍ മൂന്ന് ചിത്രങ്ങളിലും അഭിനയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here