‘ഗുഡ്മോർണിംഗ് ടു ഓൾ’ ;അമൃതയുമായി വേർപിരിഞ്ഞുവെന്ന വാർത്തകൾക്ക് മറുപടിയുമായി ഗോപിസുന്ദർ

അമൃത സുരേഷും ഗോപിസുന്ദറും വേർപിരിഞ്ഞു എന്ന വാർത്തകൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ സജീവമായി നടക്കുകയായിരുന്നു. ഇപ്പോഴിതാ അഭ്യൂഹങ്ങൾക്ക് മറുപടിയായി അമൃതയെ ചേർത്തു പിടിച്ചിരിക്കുന്ന ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ഗോപിസുന്ദർ.’ ഗുഡ്മോർണിംഗ് ടു ഓൾ’ എന്ന ക്യാപ്ഷനോട് കൂടിയാണ് തന്റെ ഫേസ്ബുക്കിൽ ഗോപിസുന്ദർ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് ഇവരുടെ ഫോട്ടോക്ക് കമന്റുമായി എത്തിയിരിക്കുന്നത്.

ALSO READ: ‘എട്ട് വര്‍ഷം കുട്ടികളുണ്ടായിരുന്നില്ല; ഒരമ്മയാവാന്‍ പറ്റില്ലെന്ന് പലരും പരിസഹിച്ചു’: ദുരനുഭവം പറഞ്ഞ് നടി ലിന്റു റോണി

ഇരുവരും വേർപിരിഞ്ഞെന്ന വാർത്തകൾക്ക് താരങ്ങൾ ഇതുവരെയും പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ തങ്ങളുടെ ഫോട്ടോ പങ്കുവെച്ചാണ് ഗോപിസുന്ദർ ഈ വാർത്തക്ക് മറുപടി നൽകിയത്.

ALSO READ: ആക്സിലറേറ്റര്‍ കൂട്ടി കൊടുത്താൽ മതി, കുറയ്ക്കണമെന്ന് പറഞ്ഞുതന്നില്ല, താനും അതുവിട്ടുപോയി അപകടത്തെ കുറിച്ച് മേഘ്‌ന

ഇൻസ്റ്റഗ്രാമിൽ ഇരുവരും തമ്മിൽ അൺഫോളോ ചെയ്തതിനു പിന്നാലെയാണ് അഭ്യൂഹങ്ങൾ പരന്നത്. തങ്ങൾ ഒന്നിക്കാൻ തീരുമാനിച്ചെന്ന് ആരാധകരെ അറിയിച്ചു കൊണ്ട് പോസ്റ്റ് ചെയ്ത ചിത്രങ്ങളും ഇരുവരും പിൻവലിച്ചിരുന്നു. 2022 മെയ് മാസത്തിലാണ് അമൃത സുരേഷുമായി റിലേഷനിലാണെന്ന കാര്യം ഗോപി സുന്ദർ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. “പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്,” എന്നാണ് അമൃതയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കു വച്ചു കൊണ്ട് ഗോപി സുന്ദർ അന്ന് കുറിച്ചത്.അമൃതയും ഗോപി സുന്ദറുമൊരുമിച്ച് ഏതാനും മ്യൂസിക് ആൽബങ്ങളും അടുത്തിടെ പുറത്തിറക്കിയിരുന്നു. കഴിഞ്ഞ ദിവസം മകൾക്കൊപ്പമുള്ള വീഡിയോയും അമൃത തന്റെ സോഷ്യൽമീഡിയ പേജിൽ പങ്കുവെച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News