ബൈക്ക് പാഞ്ഞത് 294 കിമീ വേഗതയില്‍, മരിച്ച യൂട്യൂബര്‍ അഗസ്ത്യയുടെ ക്യാമറ കണ്ടെത്തി

യൂട്യൂബര്‍ അഗസ്ത്യാ ചൗഹാന്റെ അപകട മരണം ഹൈസ്പീഡ് വേഗം ചിത്രീകരിക്കുന്നതിനിടെയെന്ന് പൊലീസ്. വേഗം ചിത്രീകരിക്കാന്‍ അഗസ്ത്യ ഉപയോഗിച്ച ‘ഗോപ്രോ’ ക്യാമറ കണ്ടെത്തി പരിശോധിച്ചതോടെയാണ്  അന്വേഷണ ഉദ്യോഗസ്ഥര്‍  ഈ നിഗമനത്തിലെത്തിയത്.

മണിക്കൂറില്‍ 294 കിമി വേഗതയില്‍ പായുന്നതിനിടൊണ് അപകടം സംഭവിച്ചത്. ഹെല്‍മറ്റ് പൂര്‍ണമായും തകര്‍ന്നു. യമുനാ എക്‌സ്പ്രസ് ഹൈവേയില്‍, ആഗ്രയില്‍ നിന്നും ന്യൂഡല്‍ഹിയിലേക്കുള്ള യാത്രക്കിടെയാണ് അഗസ്ത്യ അപകടത്തില്‍പ്പെടുന്നത്. യൂട്യൂബില്‍ ‘പ്രോ റൈഡര്‍’ എന്ന പേരില്‍ ചാനലുള്ള അഗസത്യക്ക് 12 ലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. അമിത വേഗതയില്‍ എത്തിയ ബൈക്കിന്റെ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.

മെയ് 3 ന് യമുന എക്‌സ്പ്രസ്‌വേയില്‍ ഒരു യുവാവ് റോഡ് അപകടത്തില്‍ മരിച്ചുവെന്ന് വിവരം ലഭിച്ചെന്നും തുടര്‍ന്ന്  നടത്തിയ അന്വേഷണത്തില്‍ അഗസ്ത്യ ചൗഹാന്‍ എന്ന യൂട്യൂബറാണ് മരണപ്പെട്ടതെന്ന് തിരച്ചറിഞ്ഞതായും അഗസ്ത്യ നേരത്തേയും സമാനമായി 300 കി മീ വേഗതയില്‍ സൂപ്പര്‍ ബൈക്ക് ഓടിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

തലക്കേറ്റ ക്ഷതമാണ് അഗസ്ത്യയുടെ മരണ കാരണമെന്നാണ് റിപ്പോര്‍ട്ട്. അവസാനമായി അഗസ്ത്യ പങ്കുവെച്ച വീഡിയോയില്‍ അമിത വേഗതയില്‍ ബൈക്ക് ഓടിക്കുന്നതിനെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. താന്‍ 300 കി മീ വേഗതയില്‍ ഡല്‍ഹിയിലേക്ക് പോകുമെന്നും കഴിയുമെങ്കില്‍ അതിനെ മറികടന്നുള്ള വേഗതയില്‍ സഞ്ചരിക്കുമെന്നുമായിരുന്നു അഗസ്ത്യ അവസാന വീഡിയോയില്‍ പറയുന്നത്.

21 ലക്ഷം വരെ വില വരുന്ന 1000 സിസി ബൈക്കായ കാവസാക്കി നിന്‍ജ സെഡ്എക്സ്-10 ആര്‍ ആണ് അപകടത്തില്‍പെട്ടത്. 200 കുതിര ശക്തിയും 114 എന്‍എം ടോര്‍ക്കുമുള്ള വാഹനത്തിന് നാല് സിലണ്ടറുകളാണ് ഉള്ളത്. പരമാവധി 300 കിമോ വേഗതയില്‍ ഓടിക്കാന്‍ ക‍ഴിയുന്ന ബൈക്ക് നൂറും ഇരുന്നൂറം കിമി വേഗത  പതിനഞ്ച് സെക്കന്‍ഡിനുള്ളില്‍  കൈവരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News