ഗോരഖ്പുര്‍ കൂട്ടശിശുമരണം ജവാന്‍ സിനിമയില്‍; ഷാരൂഖാനെ പ്രശംസിച്ച് ഡോ കഫീല്‍ ഖാന്‍

ഷാരൂഖാന്‍ നായകനായി എത്തിയ പുതിയ സിനിമയാണ് ജവാന്‍. ചിത്രത്തില്‍ ഗോരഖ്പുര്‍ ആശുപത്രിയിലെ കൂട്ടശിശുമരണത്തിനു പിന്നിലെ യാഥാര്‍ഥ്യം ഓര്‍മപ്പെടുത്തുന്ന സംഭവങ്ങല്‍ ചിത്രീകരിച്ചിട്ടുണ്ട്. എന്നാലിപ്പോളിതാ ഈ കേസില്‍ ശിക്ഷിക്കപ്പെട്ട ഡോ. കഫീല്‍ ഖാന്‍ ബോളിവുഡ് ഷാരൂഖാന് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുകയാണ്.

Also Read: മുംബൈയിൽ ഏഴു നിലകളുള്ള കെട്ടിടത്തിൽ വൻ തീപിടിത്തം; ഏഴ് പേർ മരിച്ചു; 51 പേർക്ക് പരുക്കേറ്റു

ഗോരഖ്പുരില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് 63 കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍, ജോലിയില്‍ അലംഭാവം കാണിച്ചു എന്നു കാട്ടി 2017 ല്‍ കഫീല്‍ ഖാനെ ജയിലിലടച്ചിരുന്നു. പിന്നീട് ഇദ്ദേഹം നിരപരാധിയാണെന്നു തെളിഞ്ഞു. സമാനമായ സംഭവമാണ് ജവാനിലും ചിത്രീകരിച്ചിരിക്കുന്നത്.

Also Read: 70 ലക്ഷം കിട്ടുന്നതാർക്ക്? നിർമലിന്റെ ഫലം ഇന്നറിയാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News