പശ്ചിമബംഗാളില്‍ ഗൂര്‍ഖ നേതാവ് ബിനായ് തമാംഗ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ത്രിണമൂല്‍ കോണ്‍ഗ്രസില്‍ നിന്നാണ് തമാംഗ് കോണ്‍ഗ്രസിലേക്ക് എത്തുന്നത്. കലിംപോംഗില്‍ നടന്ന പരിപാടിയിലാണ് തമാംഗ് കോണ്‍ഗ്രസിലേക്ക് എത്തിയത്. കാലങ്ങളായി ബിജെപി ഈ വിഭാഗത്തിന്റെ പിന്തുണയ്ക്കായി പരിശ്രമിക്കുന്നുണ്ട്. അതിനിടയിലാണ് നേതാവ് കോണ്‍ഗ്രസിലേക്ക് ചേക്കേറിയത്.
പശ്ചിമബംഗാളിലെ ഡാര്‍ജിലിംഗില്‍ ഹില്‍സ് ഭരിച്ചിരുന്ന, അര്‍ദ്ധ സ്വയംഭരണാധികാരമുള്ള ഗോര്‍ഖാലാന്റ് ടെറിറ്റോറിയല്‍ അഡ്മിനിസ്‌ട്രേഷന്റെ ചെയര്‍മാനായിരുന്നു തമാംഗ്. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരിയുടെ കൈയില്‍ നിന്നും കോണ്‍ഗ്രസ് പതാക ഏറ്റുവാങ്ങി.
ALSO READ: ‘അപകടം ഹൃദയഭേദകം; പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു’: മമ്മൂട്ടി
ഗോര്‍ഖ ജനമുക്തി മോര്‍ച്ച നേതാവ് ബിമല്‍ ഗുരുംഗിന്റെ ഏറ്റവും അടുത്ത അനുയായി ആയിരുന്നു തമാംഗ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here