എടിഎമ്മിൽ നിന്ന് കിട്ടിയത് ബ്രൗൺ പേപ്പർ ഒട്ടിച്ച നോട്ടുകൾ; എടുത്ത പതിനായിരം രൂപയിൽ മൂവായിരവും കേടുവന്നത്

തിരുവനന്തപുരത്ത് എ ടി എമ്മിൽ നിന്ന് പണം എടുക്കാൻ എത്തിയപ്പോൾ യുവതിക്ക് കിട്ടിയത് ബ്രൗൺ പേപ്പർ ഒട്ടിച്ച നോട്ടുകൾ. നന്ദാവനം എസ് ബി ഐയുടെ എടിഎമ്മിൽ നിന്നാണ് ഒട്ടിച്ച നോട്ടുകൾ കിട്ടിയത്. ഇറിഗേഷൻ വകുപ്പ് ജീവനക്കാരി സെലിൻ കുമാരിക്കാണ് ദുരനുഭവം ഉണ്ടായത്. എ ടി എമിൽ നിന്ന് അഞ്ഞൂറിൻ്റെ ഡാമേജ് നോട്ടുകളാണ് ഇവർക്ക് ലഭിച്ചത്. പതിനായിരം രൂപ എടുത്തപ്പോൾ 3000 രൂപയുടെ നോട്ടുകൾ കേടു വന്ന നിലയിലാണ് കണ്ടെത്തിയത്.

Also Read: വിഎസ്എസ്‌സി പരീക്ഷാ തട്ടിപ്പ്; കേസില്‍ അറസ്റ്റിലായവരില്‍ കരസേന ഉദ്യോഗസ്ഥനും ഡിആര്‍ഡിഒ ഉദ്യോഗസ്ഥരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News